ഇന്നലെ ഞങ്ങൾ ഇന്ന് നീ

Share This Post

Share on facebook
Share on linkedin
Share on twitter
Share on email

ശാസ്ത്രത്തിന്റെ തടവറയിൽ മോചനവും കാത്തു 

കഴിയുന്ന മനുഷ്യനെ നോക്കി പറന്നകലുന്ന ഒരുപക്ഷിയുടെ വാക്കുകൾ …..

മനുഷ്യൻ മൃഗങ്ങളെ ഭക്ഷണത്തിനും മറ്റും വേട്ടയാടി തുടങ്ങിയ കാലത്തിനു ആയിരക്കണക്കിന് വര്ഷങ്ങളുടെ പഴക്കമുണ്ട് . അതായതു നിയാണ്ടർത്താൽ മനുഷ്യവർഗ്ഗത്തിൽ നിന്നും ആധുനിക മനുഷ്യന്റെ പരിണാമകാലഘട്ടം മുതൽ മരവും കല്ലുകളും മൂർച്ചകൂട്ടി മൃഗങ്ങളെ വേട്ടയാടി പിടിച്ചതായാണ് ചരിത്രം  സാക്ഷ്യപ്പെടുത്തുന്നത് . കായ്കനികളും പഴങ്ങളും ഭക്ഷിച്ചു പോന്ന  ആദിമ മനുഷ്യൻ കല്ലുകൾ കൂട്ടി ഉരസിയാൽ തീ കത്തിക്കാമെന്നു കണ്ടെത്തി  . തുടർന്ന് കാട്ടിലെ ചെറുമൃഗങ്ങളെ വേട്ടയാടി തീയിൽ ചുട്ടു ഭക്ഷണമാക്കി . ഇത് ചരിത്രം . 

മനുഷ്യവർഗം മൃഗങ്ങളുടെ മേലുള്ള ആധിപത്യം സ്ഥാപിച്ചതിനു സഹസ്രാബ്ദങ്ങളുടെ പ്രായമുണ്ട് . ഭക്ഷണാവശ്യത്തിനു പുറമെ ക്രമേണ ഭാരം ചുമക്കുന്നതിനും പണികൾ ചെയ്യിപ്പിക്കുന്നതിനും എല്ലാം മൃഗങ്ങളെ വേട്ടയാടി മെരുക്കി കൈപ്പിടിയിലാക്കികൊണ്ടേയിരുന്നു . കാട്ടിലും വനങ്ങളിലും സ്വസ്ഥമായ ആവാസവ്യവസ്ഥയിൽ കഴിഞ്ഞിരുന്ന  മൃഗങ്ങളെ മനുഷ്യന്റെ ചൊല്പടിക്കുനിർത്താനും കശാപ്പുചെയ്തു തീന്മേശകളിലെത്തിക്കാനും മനുഷ്യൻ കാണിച്ചവ്യഗ്രതക്കു കാലം നൽകിയ ഒരുമറുപടിയാണ് ഇന്ന് കൂട്ടിലകപ്പെട്ട മനുഷ്യരും മനുഷ്യനുചുറ്റും സ്വതന്ത്രമായ പക്ഷിമൃഗാദികളും .!!!

 അടക്കാ കുരുവിയുടെ  സംഗരത്തിൽപെട്ട നുൺസ് എന്ന ചെറുപക്ഷികൾ മുതൽ കരയിലെ ഏറ്റവും വലിയ മൃഗമായ ആനകൾ വരെ മനുഷ്യന്റെ ഇടത്തും വലത്തും വരച്ചവരയിൽ . മൃഗങ്ങളുടെയും പക്ഷികളുടെയും ശാപഫലമെന്നോണം പല പകർച്ചവ്യാധികളും മനുഷ്യന് സമ്മാനമായി ലഭിക്കുകയും ചെയ്തു . ഇതൊക്കെ  വന്നിട്ടും ആരെങ്കിലും പഠിച്ചോ ? അതുമില്ല 

പക്ഷിപ്പനി . കോഴിവസന്ത പന്നിപ്പനി ആന്ത്രാക്സ് ഡെങ്കി . മങ്കി പനി . എലിപ്പനി . തുടങ്ങി പനികൾ പലരൂപത്തിൽ പലഭാവത്തിൽ . പണികൾ പലതും പനിയുടെ രൂപത്തിൽ …..

 പാവം ജീവികൾക്ക് പ്രതികാര ബുദ്ധിയില്ലാഞ്ഞത് മനുഷ്യന്റെ ഭാഗ്യം . അതുകൊണ്ടാവാം ഒരുപക്ഷെ അവയിലൂടെ തന്നെ പലപല മാരകരോഗങ്ങളും മനുഷ്യമഹാജനങ്ങൾക്കു ദൈവം  സമ്മാനിച്ചത് . 

കാട്ടിൽ വളർന്ന ആനകളെ വാരിക്കുഴിതീർത്തു അതിൽവീഴ്ത്തി കരയ്ക്കു കയറ്റി മെരുക്കി ഇടവും വലവും പഠിപ്പിച്ചു പണിയെടുക്കാൻ പഠിപ്പിച്ച മനുഷ്യനാരാ മുതൽ .?? തടിപിടിപ്പിക്കാനും തിടമ്പെടുപ്പിക്കാനും ആനകൾ മതി . പോകുന്ന വഴിക്കു പാപ്പാന് രണ്ടു ലാർജ് അടിക്കണമെന്നു തോന്നിയാൽ തോട്ടി  ആനയുടെ മുൻകാലിൽ ചാരിവച്ചു മദ്യഷോപ്പിൽ പോയി രണ്ടെണ്ണം കീറും . ഇറങ്ങി വരുമ്പോ സ്നേഹമുള്ള പാപ്പാന്മാർ ദുശീലമില്ലാത്ത ആനയെ അല്പം മദ്യപാനവും ശീലിപ്പിക്കും . അതോടെ ആനയും പാപ്പാനും ചുങ്ക്സ് ..  “അടി തെറ്റിയാൽ ആനയും വീഴും” പക്ഷെ പാപ്പാൻ വീഴണമെങ്കിൽ അല്പം പുളിക്കും … 

പാപ്പന്റെ ശല്യം സഹിക്കാനാവാതെ വരുമ്പോ ആനയൊന്നു പിണങ്ങും . ശാസ്ത്രീയമായി പറഞ്ഞാൽ ആന  ഇടയും .. ആനയുടെ പുറത്തു കയറുന്ന  പാപ്പാനെ  വലിച്ചു നിലത്തിട്ടു അയാളുടെ  പുറത്തു ആനയൊന്നു കയറിനോക്കും !! അതോടെ ആ അധ്യായം ശുഭം … 

മ്യഗമല്ലേ കൊലപാതക്കുറ്റത്തിന്  കേസെടുക്കാനും പറ്റില്ലല്ലോ . അപ്പൊ പണി വീണ്ടും പാളും ..

ആനയുടെ കാര്യം ചെറിയൊരു ഉദാഹരണം പറഞ്ഞു എന്ന് മാത്രം . പ്രകൃതിയിൽ ഇണങ്ങി പ്രകൃതിയോട് ഇടപെഴകി ജീവിക്കേണ്ട എത്രയെത്ര മൃഗങ്ങളുടെ ശാപഫലമാകും ഇന്നത്തെ മനുഷ്യന്റെ പ്രസ്തുത അവസ്ഥ ? തത്ത മൈന . മാടത്ത (തെക്കൻ ഭാഷയിൽ പറഞ്ഞാൽ കി റു ങ്കണത്തി ) ഇവയെയൊക്കെ തൂവൽ  കിളിർക്കാത്ത പ്രായത്തിൽ പിടിച്ചു വീട്ടിൽ കൊണ്ട് കൂട്ടിലടച്ചിട്ട ശേഷം സംസാരിക്കാൻ പഠിപ്പിക്കുന്ന വലിയൊരു വിനോദം നമുക്കെല്ലാവർക്കും ഉണ്ട് .

ആദ്യം വീട്ടിലുള്ളവരെ വിളിക്കാൻ പഠിപ്പിക്കും . പിന്നെ അയല്പക്കത്തുള്ളവരെ വിളിക്കാൻ പഠിപ്പിക്കും . പഠിപ്പിക്കാത്ത എന്തെങ്കിലും കേൾക്കാൻ അത്ര സുഖമില്ലാത്ത  വാക്കുകൾ വല്ലതും അവറ്റകൾ കേട്ട്  പഠിച്ചാൽ നാല് ചീത്തയും പറഞ്ഞു അതിനെ തുറന്നുവിടും . തൊട്ടടുത്ത പറമ്പിലെ മരത്തിൽ പറന്നു പറ്റി അടിപൊളി നാല് ചീത്തയും തിരിച്ചു വിളിച്ചു അവർ പറന്നുപോകും . ഓമനിച്ചു വളർത്തിയതാ … 

ആരോട് പറയാൻ ആരുകേൾക്കാൻ ? 

ഉൾവനത്തിൽ കിടക്കുന്ന സിംഹങ്ങളെയും കടുവകളെയും കരടികളെയും പിടിച്ചു സർക്കസ് പഠിപ്പിച്ചു കൂടാരത്തിലെ  സൈക്കിൾ സവാരിക്കാരും ഫുട്ബോൾ  കളിക്കാരുമാക്കി വാർത്തെടുക്കും.കാണികളുടെ കൈയടിയും കൈമണിയും വാങ്ങിപോക്കറ്റിൽ വക്കും . അവസാനം വിശപ്പ് സഹിക്കാനാവാതെ കളികാണാൻ വന്നവനെയോ കളി പഠിപ്പിച്ചവനെയോ കയറി അവർ ഒന്ന്  മാന്തും . ഇതൊക്കെ ഓരോ ഉദാഹരങ്ങൾ മാത്രമാണ് . മനുഷ്യൻ ചിന്തിക്കാത്ത ചില വസ്തുതകൾ . കൂട്ടിലകപ്പെട്ട മനുഷ്യനെ നോക്കി പുച്ഛിച്ചു പറന്നുപോകുന്ന ഒരു പക്ഷിക്ക് ഓർമപ്പെടുത്താനുള്ള ചില നേർസത്യങ്ങൾ മാത്രം …. ചിന്തിക്കുക സമയം ഇഷ്ടംപോലെ ഉണ്ടാകുമെന്ന വിശ്വാസത്തോടെ … 

Akhil, Nedumankavu

Leave a Comment

Share This Post

Share on facebook
Share on linkedin
Share on twitter
Share on email

More To Explore

Community Blog

റാസ് അൽ ഖൈമയിലെ ആ വലിയ വീട്ടിലേക്കു ഒരു യാത്ര ..

റാസ് അൽഖൈമ  : യുനൈറ്റഡ് അറബ് എമിറ്റസുകളിലൊന്നായ റാസൽ ഖൈമയിലെ പ്രേതഭവനമെന്നറിയപ്പെടുന്ന അൽ ഖാസിമി പാലസ് ന്റെ  ചരിത്രത്തിലേക്ക്‌ വിരൽ ചൂണ്ടുന്ന ചില

Read More »
Community Blog

സഞ്ചരിക്കുന്ന ചിത്രശാല

ദുബായ് : “ കഴിഞ്ഞ ദിവസം ഒരു ഒഴിവുദിനം കിട്ടിയപ്പോൾ എമിരേറ്റ്സ്  മാളിൽ വരെ ഒന്നുപോയി .. അപ്പോഴാണ് അവിചാരിതമായി ഒരു

Read More »
Notify me We will inform you when the product arrives in stock. Please leave your valid email address below.