എന്റെ ലോക്ക് ഡൌൺ കാലം

എന്റെ ലോക്ക് ഡൌൺ കാലം

അതെ ഞാനും നിങ്ങളെ പോലെ വീട്ടിലാണ്, എല്ലാർക്കും അവധി സമ്മാനി കൊറോണയാണ് ഇന്നു താരം ഇ 21 ദിവസം എന്താ ചെയ്യണ്ടേ എന്ന് പലരും ചിന്ദിച്ചിട്ടുണ്ടാവും, ഞാൻ ഒരു സെർട്ടിഫൈഡ് പേർസണൽ ഫിറ്റ്നസ് ട്രൈനെർ ആണ്..പേര് അബി, 21 ദിവസം നമുക്കൊരു പ്രക്രിയ കൃത്യമായി ചെയ്യാൻ സാധിച്ചാൽ അത് നമ്മുടെ ദിന ചര്യ ആയി മാറുമെന്ന് ശാസ്ത്രം പോലും തെളിയിച്ചിട്ടുണ്ട്, വീട്ടിലായതു കൊണ്ട് തന്നെ നല്ലൊരു ദിനചര്യ ഉണ്ടാക്കിയെടുക്കുവാൻ സ്രെമിച്ചു ആരോഗ്യ പരമായ വ്യായാമം, മുടങ്ങാതെ (അരമണിക്കൂർ) ആഹാരത്തിലും അല്പം ചിട്ട ഉൾപ്പെടുത്തി,
പാട്ടുകൾ(എന്നും പ്രിയം )

ക്ളീനിങ് റൂമൊക്കെ ഒന്ന് വൃത്തി ആക്കി, എല്ലാം ഒന്ന് അടുക്കി പെറുക്കി വെച്ചു (എല്ലാർക്കും ഒന്ന് ട്രൈ ചെയ്യാം ഒരു പോസിറ്റീവ് എനർജി കിട്ടും) വ്ലോഗുകൾ(സെബിന്റെയും, ഉണ്ണിച്ചേട്ടന്റെയും, അങ്ങനെ കുറെ പേരുടെ… വിവിധ തരത്തിൽ ഉള്ളത് കാണും ) ന്യൂസ് (എപ്പോളും കാണാൻ സ്രെമിക്കില്ല ഇടക്ക് മാത്രം അതാവും നമ്മുടെ മനസ്സിന് സുഖം ) പിന്നെ വെറുതെ ഇരിക്കുന്ന ഇക്രുവിനെ (എന്റെ ബൈക്ക് ) ഇടക്ക് ഒന്ന് സ്റ്റാർട്ട് ചെയ്ത് അവനെ ഒന്ന് സമാദാനിപ്പിക്കും
സിനിമകൾ (ഫ്ലൂ എന്ന ഒരു കൊറിയൻ സിനിമ വല്ലാതെ സ്വാധിനിച്ചു )

പിന്നെ എന്റെ പ്രാവുകൾ അവരുമൊത്തു കുറെ സമയം ഒരാൾ മുട്ട ഇട്ട് അട ഇരിക്കുന്നു നോക്കി വിരിയിക്കാൻ പറ്റിയിരുന്നു എങ്കിൽ ഞാൻ തന്നെ വിരിയിച്ചാനെ എന്നെ കാണുമ്പോളെ അമ്മ പ്രാവ് ഓടിക്കും, പിന്നെ എന്റെ അമ്മക്ക് ചെറിയ സഹായങ്ങൾ, പിന്നെ ഞാൻ കാത്തിരിക്കുന്നത് എന്റെ പ്രിയതമയുടെ ഡ്യൂട്ടിക്ക് ശേഷമുള്ള ഫോൺ കോളിന് വേണ്ടിയാണ് (അവൾ ഒരു നേഴ്സ് ആണ് അല്ല ഒരു മാലാഖയാണ് )ഒന്ന് ചിന്തിച്ചാൽ .

വീട്ടിലിരുന്നു ബോർ അടിക്കും എന്നു നമ്മൾ തലച്ചോറിനെ എപ്പോളും ഓര്മിപ്പിക്കുന്നതിലും നല്ലത് ഇ ദിനങ്ങൾ നമ്മൾ ആസ്വദിക്കാനും പുതിയത് എന്തെങ്കിലും പഠിക്കാനും ശ്രെമിക്കുക, ഇതൊക്കെയാണ് എന്റെ ലോക്ക് ഡൌൺ വിശേഷങ്ങൾ നിങ്ങളുടെയോ???

എന്റെ ലോക്ക് ഡൌൺ കാലം

Abiraj

1 thought on “എന്റെ ലോക്ക് ഡൌൺ കാലം”

Leave a Comment

Your email address will not be published. Required fields are marked *