കടലിൽ വല വിരിച്ചു, ലഭിച്ചത് കുറച്ച് മൽസ്യം; അനുഭവം തുറന്നുപറഞ്ഞ് രാഹുൽ ഗാന്ധി | Rahul Gandhi

RAHUL GANDHI - FISHING FREAKS

Share This Post

Share on facebook
Share on linkedin
Share on twitter
Share on email

കൊല്ലം∙ മൽസ്യത്തൊഴിലാളികൾക്കൊപ്പം കടലിലേക്ക് യാത്ര ചെയ്തതിന്റെ അനുഭവം തുറന്നുപറഞ്ഞ് കോൺഗ്രസ് മുൻ അധ്യക്ഷൻ Rahul Gandhi. ‘ഞങ്ങൾ ഇന്ന് കടലിൽ പോയി വല വിരിച്ചു. ഞാൻ കരുതിയത് ഒരുപാട് മൽസ്യങ്ങൾ ലഭിക്കുമെന്നാണ്. പക്ഷേ, വല വലിച്ചപ്പോൾ അതിൽ വളരെ കുറച്ച് മൽസ്യമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ നേരിട്ടു മനസിലാക്കി നിങ്ങൾ നേരിടുന്ന പ്രശ്നം. ഞാൻ ഇന്ന് മാത്രമാണ് ഇത് നേരിട്ടുകണ്ടത്. എന്നാൽ നിങ്ങൾ എന്നും ഇത് അനുഭവിക്കുന്നു.

RAHUL GANDHI - FISHING FREAKS

വള്ളത്തിൽ വച്ച് തൊഴിലാളി സുഹൃത്തുക്കൾ എനിക്ക് മീൻ പാചകം ചെയ്ത് തന്നു. ജീവിതത്തിൽ ആദ്യമായിട്ടാണ് അത്തരത്തിലൊരു അനുഭവം. ഞാൻ ആ സുഹൃത്തുക്കളോട് ചോദിച്ചു. നിങ്ങളുടെ മക്കൾ എന്തു ചെയ്യുന്നുവെന്ന്. അവർ പറഞ്ഞ​ത് അവരെ മൽസ്യത്തൊഴിലാളി മേഖലയിൽ വിടാൻ ഒരുക്കമല്ലെന്നും അത്രമാത്രം കഷ്ടപ്പാടാണ് ഇവിടെയെന്നുമാണ്’ – തങ്കശേരി ബീച്ചിൽ മൽസ്യത്തൊഴിലാളികളോടു സംസാരിക്കവേ രാഹുൽ പറഞ്ഞു.

മൽസ്യത്തൊഴിലാളികളെയും ഈ സമൂഹത്തെയും ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നെന്ന് രാഹുൽ വ്യക്തമാക്കി. ഇതിനൊപ്പം അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാൻ തുറന്ന ചർച്ചയ്ക്കും അദ്ദേഹം തുടക്കമിട്ടു. ഇന്നു പുലർച്ചെയാണ് കടലിലേക്ക് പോയ മൽസ്യത്തൊഴിലാളികൾക്കൊപ്പം രാഹുലും യാത്ര ചെയ്തത്. അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുന്നതിനായിരുന്നു യാത്ര.

Source: manoramaonline

Share This Post

Share on facebook
Share on linkedin
Share on twitter
Share on email

More To Explore

Fishing Freaks - News
News

ശരീരമാകെ പൊള്ളിയടർന്നു; മരണം കാത്ത് ആയിരക്കണക്കിന് സാൽമൺ മത്സ്യങ്ങൾ, കാരണം?

വടക്കുപടിഞ്ഞാറൻ പസിഫിക് മേഖലയിൽ താപതരംഗത്തെ തുടർന്ന് കൊളംബിയ നദിയിലെ ജലത്തിന്റെ ചൂട് വർധിച്ചതോടെ ജീവനോടെ വെന്ത നിലയിൽ കഴിയുകയാണ് നദിയിലെ

mango meadows - fishing freaks
News

ജപ്തി ഭീഷണിയിൽ മാംഗോ മെഡോസ്; നഷ്ടം 20 കോടി

‘കേരളത്തില്‍ കാണപ്പെടുന്ന മുഴുവന്‍ ഔഷധ സസ്യങ്ങളും ഇവിടെയുണ്ട്’ കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലുള്ള മാംഗോ മെഡോസ് അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്ക് ഉടമ

Notify me We will inform you when the product arrives in stock. Please leave your valid email address below.