കുട്ടികളുടെ വളർച്ചയിൽ വിനോദത്തിനുള്ള പ്രാധാന്യം.

കുട്ടികളുടെ വളർച്ചയിൽ വിനോദത്തിനുള്ള പ്രാധാന്യം.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പരസ്യം ഏതെന്നു ചോദിച്ചാൽ 4, 5 വർഷം munb കണ്ട MTS ന്റെ ഇന്റർനെറ്റ് ബേബിയുടെ പരസ്യം. ഒരു പക്ഷെ എന്നെ ഏറെ ചിരിപ്പിക്കുകയും അതിലുപരി  ചിന്തിപ്പിക്കുകയും ചെയ്ത ഒരു പരസ്യം.
 
ഞാനുൾപ്പടയുള്ള ഇന്നത്തെ ജനത ഇന്റെർനെറ്റിൻെറയും  ടെക്നോളജികളുടെയും  കീ കൊടുത്ത പാവകൾ ആകുമ്പോൾ മണിൽ അലിഞ്ഞു പോകുന്ന അനേകം വിനോദങ്ങൾ ഉണ്ട്. മണ്ണുകൊണ്ട് അപ്പം ചുട്ടതും, കല്ല് കൊണ്ട് കളിച്ചതും, സ്വയം സന്തോഷം കണ്ടെത്താനായി നമ്മുക്ക് ഇഷ്ടമുള്ള പാഷനുകൾ കണ്ടെന്നുതലും ഇന്ന് പലരും പരാജിതരാണ്. ഫോണും കമ്പ്യൂട്ടറും അല്ല, ക്രിക്കറ്റ് ഫുട്ബോൾ, നീന്തൽ, ക്രാഫ്റ്റ് ഉണ്ടാകുന്നത്, ഇനിയും പല വിനോദങ്ങൾ ഇത്തരത്തിലുള്ളത് ശരീരത്തെയും മനസിനെയും ഒരുപോലെ ആയാസപ്പെടുത്തുന്നതാണ്
 
ഈ ലോക്ക് ഡൌൺ കാലഘട്ടത്തിൽ പഴമകൾ പലതും തിരികെ പിടിക്കുമ്പോൾ. കുഴിഞ്ഞ കണ്ണുകൾക്കും തളർന്ന ക്യ്കൾക്കും വിശ്രമം കണ്ടെത്താൻ പുറത്തേക്കൊന്ന് തലയിടുമ്പോൾ മറക്കാനാവാത്ത പല  വിനോദങ്ങളും നമ്മുക് കൂട്ടാവുകയാണ്. മണ്മറയാത്ത വിനോദങ്ങളെ കൂട്ടി കെട്ടുമ്പോൾ പുതിയ തലമുറയിൽ പഴമയുടെ ലോകത്തെ കാണിക്കുന്ന കുഞ്ഞുങ്ങളെ നമ്മുക് വാർത്തെടുക്കാം.
 
ഈ ലോക്ക് ഡൌൺ അതിനു ഒരു കാരണമാകട്ടെ.
കുട്ടികളുടെ വളർച്ചയിൽ വിനോദത്തിനുള്ള പ്രാധാന്യം.

Deepthi Mery John 

Leave a Comment

Your email address will not be published. Required fields are marked *