കോവിഡ് 19 ജാഗ്രതൈ.! സൂരജ് മാസ്കിടാതെ കറങ്ങിനടപ്പുണ്ട് !

കോവിഡ് 19 ജാഗ്രതൈ.! സൂരജ് മാസ്കിടാതെ കറങ്ങിനടപ്പുണ്ട് !

(പ്രതീകാത്മക ലേഖനം )

ലോകരാജ്യങ്ങളിൽ പടർന്നുപിടിച്ചു മാനവരാശിക്ക്  എന്നിയൊടുക്കാനാവാത്ത മരണകണക്കുകൾ ചുരുങ്ങിയ  മാസങ്ങളുടെ നാൾ വഴികളിൽ സമ്മാനിച്ച കൊറോണ (കോവിഡ് 19 )വൈറസും താലികെട്ടി സ്വന്തമാക്കിയ  ഭാര്യക്ക്  തവണകളുടെ പരിശ്രമത്തിനൊടുവിൽ സർപ്പദംശനമേൽപ്പിച്ചു കൊലപ്പെടുത്തി കൊലപാതകചരിത്രങ്ങൾക്കു   പോലും നൂതന  ആശയം  സമ്മാനിച്ച ആസൂത്രണ കൊലപാതക ഗവേഷകൻ “സൂരജ് ” എന്ന  കൊടുംകുറ്റവാളിയിലെ “പാമ്പിൻ വിഷവും”

 തമ്മിലൊരു നേർക്കാഴ്ച .!!!!

കേരളത്തിലുള്ളവർക്കു പ്രത്യേകിച്ച് കൊല്ലം , പത്തനംതിട്ട ജില്ലകളിലുള്ളവർക്കു കൊറോണആശങ്ക  നേരിയതോതിൽ കുറയാൻ സാധ്യത.

കാരണം ഉത്ര   കൊലക്കേസ് പ്രതി “സൂരജ് “മാസ്ക് വയ്ക്കുന്നുണ്ട് .!!.അവനെ ഭയന്നു “കൊറോണ” നാട് വീട്ടുകാണും കാരണം തന്നെക്കാൾ വീര്യമുള്ള വിഷം പേറുന്ന ഹൃദയത്തിനുടമയാണ് സൂരജ് എന്ന് കൊറോണ ഇതിനോടകം തിരിച്ചറിയാതിരിക്കില്ല .!!

അവന്റെ വാക്കുകളിലൂടെയും ശ്വാസ ഉഛ്വാസങ്ങളിലൂടെയും ബഹിർഗമിക്കുന്ന വിഷ തന്മാത്രകൾക്കു  പ്രതിരോധമായാണ് അയാൾ  മാസ്ക്  ധരിക്കുന്നതെന്നു ഒരുനിമിഷമെങ്കിലും കൊറോണ വൈറസ് ചിന്തിച്ചുകാണാതിരിക്കില്ല !!! അവനിലെ വിഷസാന്നിധ്യം മണത്തറിഞ്ഞപ്പോൾ  കൊറോണ ഭയന്നോടാതിരിക്കാൻ നിർവാഹമില്ല തന്നെ! 

പാമ്പിൻ വിഷമാണോ കോവിഡ് 19 വൈറസാണോ കൂടുതൽ ഭയാനകമെന്നറിയാൻ (മെഡിക്കൽ സയൻസിന്റെ ചുരുക്കം ചില താരതമ്യങ്ങളിലേക്കു ഒരെത്തിനോട്ടം.)

പാമ്പിൻവിഷം:


പ്രോട്ടീൻസും പോളിപ്റ്റിഡേയ്‌സും അടക്കം ഇരുപതിലധികം ഹോർമോണുകൾ ഉൾപ്പെടുന്ന സൂടോക്സിൻ എന്ന മാരകവിഷം മനുഷ്യശരീരത്തിലെ തലച്ചോർ,  നാഡീ വ്യവസ്ഥകൾ , രക്തസമ്മർദ്ദം എന്നിവയുടെ നിയന്ത്രണം  എന്നീ   പ്രവർത്തനങ്ങൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ താളം  തെറ്റുമ്പോഴാണ്  പാമ്പു കടിയേറ്റ ഒരാൾ മരണത്തിലേക്ക് വഴുതി വീഴുന്നത്.

 അതിൽ അല്പം വിട്ടു വീഴ്ച കൊറോണ കോവിഡ് 19 മനുഷ്യശരീരത്തോടു കാണിക്കുന്നുണ്ട്.

കൊറോണ വൈറസ്:

ശരീരത്തിലെ കോശങ്ങൾ കേന്ദ്രീകരിച്ചാണ്  ഈ  വൈറസുകൾ പ്രവർത്തിക്കുന്നത്. ശരീരത്തിനുള്ളിൽ പ്രവേശിക്കുന്ന കൊറോണ വൈറസ് ശ്വാസകോശഭിത്തികളിൽ  വച്ച് വിഭജിക്കപ്പെടുന്നു അവ പിന്നീട് ശരീരത്തിന് ചുറ്റുമുള്ള പുതിയ സെല്ലുകളിലേക്ക് വ്യാപിക്കുകയാണ് ചെയ്യുന്നത്.

കൊറോണ വൈറസുകൾ കൂടുതലും ശ്വസനവ്യവസ്ഥയെ ബാധിക്കുന്നു, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക്  പുറമെ  ശ്വസ നവ്യവസ്ഥയുടെ വിവിധ ഭാഗങ്ങളെ ബാധിക്കുന്നു. ഒരു കൊറോണ വൈറസ് സാധാരണയായി തൊണ്ട, ശ്വാസനാളം, ശ്വാസകോശം എന്നിവയുടെ പാളിയെ ബാധിക്കുന്നു.

അതും ഏകദേശം വൈറസ് ശരീരത്തിൽ പ്രവേശിച്ചു 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ  പ്രകടമാകുമെന്നു അർഥം . അതനുസരിച്ചാണ് രോഗലക്ഷങ്ങൾ തിരിച്ചറിയാൻ ക്വാറന്റൈൻ കാലയളവ്  പതിനാലു ദിവസമാക്കി നിജപ്പെടുത്തിയിരിക്കുന്നതു.

കൊറോണ വൈറസിന്റെ ആദ്യകാല ലക്ഷണങ്ങളിൽ ചുമ അല്ലെങ്കിൽ ശ്വാസം മുട്ടൽ എന്നിവ ഉൾപ്പെടാം. 
ചില സന്ദർഭങ്ങളിൽ, ഇത് ശ്വാസകോശ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിച്ചേക്കാം, സാധാരണയായി, രോഗപ്രതിരോധവ്യവസ്ഥ കൊറോണ വൈറസിനെ നേരത്തേ തിരിച്ചറിഞ്ഞ് പ്രതികരിക്കും, രോഗ  പ്രതിരോധ ശേഷിയുള്ളവർക്കു കോറോണയെ അതിജീവിക്കാം എന്നാണ്  വൈദ്യശാസ്‌ത്രപഠനങ്ങളും ചൂണ്ടി കാട്ടുന്നത്.

ശരീരത്തിൽ  ഉല്പാദിപ്പിക്കപ്പെടുന്ന പ്രത്യേക പ്രോട്ടീനുകൾ അല്ലെങ്കിൽ ആന്റിബോഡികൾ അയച്ച് അണുബാധയെ ചെറുക്കുന്നു. 

ഇതൊക്കെ സമാനതകൾ ഇല്ലാത്ത  ഗവേഷണ താളുകളിലെ അടിക്കുറിപ്പുകൾ മാത്രം …

പക്ഷെ ഇത്തരം ചെറുത്തുനിപ്പുകളും  ജാഗ്രതയുമെല്ലാം ഈ “കൊറോണ” എന്ന രോഗത്തിന് അതിജീവനത്തിന്റെ ശാസ്ത്രീയ  സൂത്രവാക്യങ്ങളാകുമ്പോൾ ഇതൊന്നും  വിലപ്പോകാത്തതാണ് പാമ്പിൻ വിഷമെന്നു സ്വയം തിരിച്ചറിഞ്ഞ കൊറോണ നാടുവിട്ടു എങ്ങിനെ ഓടാതിരിക്കും !!!! 

 ഇനിയെങ്കിലും രാജ്യത്തു ഒരു പാവം ഉത്തര ഉണ്ടാകാതിരിക്കട്ടെ . ഒരു സൂരജിന്റെ പരിവേഷം ആരും അണിയാതിരിക്കട്ടെ . ക്രൂരതയുടെയും അനാഥത്വത്തിന്റെയും ബാക്കിപത്രമായി ഒരു ധ്രുവ് എന്ന പിഞ്ചുകുഞ്ഞും ഭൂമിയിൽ ജനിക്കാതിരിക്കട്ടെ.

പെണ്മക്കളുള്ള  ഒരു അച്ഛനും അമ്മയ്ക്കും ഈ ഗതിയുണ്ടാവാതിരിക്കട്ടെ ..ഒരു നിയമം ജയിക്കും നാടിനുവേണ്ടി . രാജ്യത്തിന് വേണ്ടി !!! “”ദൈവത്തിന്റെ  സ്വന്തം  നാടെന്ന“” പുകഴ്‌പെറ്റ കേരളത്തിന്  സൂരജിനെപ്പോലെയുള്ളവർ കാരണം “കിരാതകേരളം” എന്ന ദുഷ്പേരുണ്ടാകാൻ പാടില്ല..

കോവിഡ് 19 ജാഗ്രതൈ.! സൂരജ് മാസ്കിടാതെ കറങ്ങിനടപ്പുണ്ട് !

Akhil Nedumankavu

Leave a Comment

Your email address will not be published. Required fields are marked *