കോവിഡ്-19

കോവിഡ്-19
ഇതെന്റെ വാക്കുകളല്ല പലരുടെയും ആയിരിക്കും. കാരണം അത് ഒരു സത്യമാണ്.എന്റെ ഭാര്യ എപ്പോഴും എന്നോട് പറയും ഒരു അഞ്ചു മിനിറ്റ് എന്റെ അടുത്തു ഇരുന്നുടെ എന്നു; സമയം ഇല്ലാത്തൊണ്ടല്ലേ എന്നു ഞാൻ പറയറുണ്ടാരുന്നു. പക്ഷെ അങ്ങനെ അല്ല അതിനു സമയം കണ്ടെത്താഞ്ഞിട്ടായിരുന്നു.
പണ്ട് അമ്മയും പറഞ്ഞിരുന്നു നിനക്കു കുറച്ചു നേരം വീട്ടിൽ ഇരുന്നുടെ എന്നു അതിന്റെ എല്ലാം അർത്ഥം ഇപ്പൊ എനിക്കു മനസിലാകുന്നുണ്ട്.
ഇന്ന് രാവിലെ ഞാൻ എഴുന്നേറ്റു കുറെ ഫിലിം ഡൗണ്ലോഡ് ചെയ്തു. അതു കണ്ടുകൊണ്ടിരിക്കുമ്പോൾ ഭാര്യ ചായ കൊണ്ടുവന്നു. ആ കണ്ണുകളിൽ കാണാമായിരുന്നു ഒരു നിരാശ. എന്റെ കുഞ്ഞു എഴുന്നേറ്റു വന്നു അവൾ അമ്മൂമ്മേടെ അടുത്തു പോയി കരഞ്ഞു തുടങ്ങി പാല് വേണമെന്നും പറഞ്ഞു. ഞാൻ വീണ്ടും ഫിലിം കാണുന്നതിൽ മുഴുകി. അമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറയുന്നുണ്ടായി “ഡാ ഇതിനെ ഒന്നു നോക്കട”. കുറച്ചു കഴിഞ്ഞപ്പോൾ ഭാര്യ കുഞ്ഞിനെ കൊണ്ടു മടിയിലോട്ടു ഇട്ടു ” ഇവിടെ വേറുതെ ഇരിക്കാല്ലേ ഇതിനെ ഒന്നു നോക്ക്”.മൊബൈൽ കയിന്നു തെറിച്ചു പോയി.ഞാൻ ഒന്നും മിണ്ടിയില്ല.കാരണം എന്താണ് പറഞ്ഞത് എന്നു എനിക്കു മനസ്സിലായി.
ഇന്ന് രാവിലെ ഞാൻ എഴുന്നേറ്റു ഏതേലും ഫിലിം ഡൌൺലോഡ് ചെയ്യും കുറച്ചു നേരം അതു കാണും അതിനുശേഷം എന്റെ കുഞ്ഞു എഴുന്നേറ്റുവരുമ്പോൾ അവളോടൊപ്പം കുറെ നേരം കളിക്കും, ടോം ആൻഡ് ജെറി കാണും. ഭാര്യയോടൊപ്പം സംസാരിക്കും എല്ലാരും ഒരുമിച്ചു ഭക്ഷണം കഴിക്കും, ഫിലിം കാണും. ശരിക്കും പറഞ്ഞാൽ നമ്മൾ നഷ്ടപ്പെടുത്തിയ സമയം തിരിച്ചു പിടിക്കാൻ ഒരു അവസരം ലഭിച്ചതായി തോന്നുന്നു.അതുപോലെ ഒരു നൊസ്റ്റാൾജിയ കൂടെ കയറി വരുന്നുണ്ട്.
ഇപ്പോഴും പലരും ആഗ്രഹിക്കുന്ന പലർക്കും ലഭിക്കാത്ത ചില കാര്യങ്ങളാണ് ഞാൻ ഓർമിപ്പിക്കുന്നത്. എല്ലാരും ഒന്നു ചിന്തിച്ചു നോക്കൂ.
കോവിഡ്-19

Sony Antony

Leave a Comment

Your email address will not be published. Required fields are marked *