തിമിംഗലത്തിന്റെ ശരീരത്തിൽ കുടുങ്ങി ഷാർക്ക് നെറ്റ്; നീക്കംചെയ്യാനാകാതെ രക്ഷാപ്രവർത്തകർ

Share This Post

Share on facebook
Share on linkedin
Share on twitter
Share on email

കടലിൽ ഇറങ്ങുന്ന മനുഷ്യരെ സ്രാവുകളുടെ ആക്രമണത്തിൽ നിന്നു രക്ഷിക്കാൻ സ്ഥാപിച്ചിരിക്കുന്ന ഷാർക്ക് നെറ്റ് ശരീരത്തിൽ കുടുങ്ങിയ നിലയിൽ തിമിംഗലത്തെ കണ്ടെത്തി. ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് തീരത്തിനു സമീപമാണ് ശരീരത്തിൽ ചുറ്റിയ വലയുമായി ഹംപ് ബാക്ക് ഇനത്തിൽപ്പെട്ട തിമിംഗലത്തെ കണ്ടെത്തിയത്.

ബുധനാഴ്ച തീരത്തോടു ചേർന്ന്  അസാധാരണമായ ശബ്ദം കേട്ട് പരിശോധിച്ച സർഫർമാരാണ് തിമിംഗലത്തെ ആദ്യം കണ്ടെത്തിയത്. ഇതോടെ ഇവർ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഉടൻതന്നെ രക്ഷാ സംഘം സ്ഥലത്തെത്തുകയും ചെയ്തു. ബുധനാഴ്ച പകൽ 10 മണിക്കൂർ നേരം രക്ഷാസംഘം വല നീക്കം ചെയ്യാനായി പരിശ്രമിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. ഇരുട്ടായതോടെ രക്ഷാപ്രവർത്തനം തടസ്സപ്പെട്ടതിനാൽ തിമിംഗലത്തിന്റെ ശരീരത്തിൽ സാറ്റ്‌ലെറ്റ് ട്രാക്കർ ഘടിപ്പിച്ച ശേഷം ഇവർ തിരികെ കരയിലേക്ക് മടങ്ങുകയായിരുന്നു.

എന്നാൽ വ്യാഴാഴ്ച രാവിലെ തിമിംഗലത്തെ തേടിയെത്തിയ സംഘം 30 നോട്ടിക്കൽ മൈൽ അകലെയാണ് അതിനെ കണ്ടെത്തിയത്.  തലേദിവസം ഏറെ ക്ഷീണിച്ച നിലയിൽ കാണപ്പെട്ട തിമിംഗലം എങ്ങനെ ഇത്രയും ദൂരം ശരീരത്തിൽ കുടുങ്ങിയ വലയുമായി സഞ്ചരിച്ചു എന്നത് അദ്ഭുതമാണെന്ന് സമുദ്ര ശാസ്ത്രജ്ഞനായ വെയിൻ ഫിലിപ്സ് പറയുന്നു. ഫിഷറീസ് ഡിപ്പാർട്ട്മെന്റിലെയും സീ വേൾഡിലെയും ഉദ്യോഗസ്ഥർ നടത്തിയ ശ്രമത്തിൽ ഷാർക്ക് നെറ്റിന്റെ നങ്കൂരം അടങ്ങിയ വലിയൊരുഭാഗം മുറിച്ചുനീക്കി. എന്നാൽ കുറച്ചു ഭാഗം ഇപ്പോഴും തിമിംഗലത്തിന്റെ ശരീരത്തിൽ തന്നെ ശേഷിക്കുകയാണ്. ആ ഭാഗം നീക്കം ചെയ്യാൻ രക്ഷാസംഘത്തിന് സാധിച്ചില്ലെന്നും എന്നാൽ തിമിംഗലത്തിന് സ്വതന്ത്രമായി സഞ്ചരിക്കാൻ അത് തടസ്സമാകില്ലെന്നും ഇവർ വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് ക്വീൻസ്‍ലൻഡിലെ തീരദേശങ്ങളിൽ ഷാർക്ക് നെറ്റ് സ്ഥാപിക്കുന്നതിനെതിരെ വിമർശനവും ഉയർന്നുവരുന്നുണ്ട്. എന്നാൽ മനുഷ്യരുടെ സുരക്ഷയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും അതിനാൽ നെറ്റുകൾ നീക്കം ചെയ്യാനാവില്ലെന്നും ഫിഷറീസ് മന്ത്രിയായ മാർക്ക് ഫർണർ വ്യക്തമാക്കി.

Source: manoramaonline.com

Share This Post

Share on facebook
Share on linkedin
Share on twitter
Share on email

More To Explore

News

നമ്മളാണീ ക്രൂരത അവയോടു ചെയ്യുന്നത്!

വീടിനു സമീപത്തെ തോട്ടിറമ്പുകളിൽ പോലും പ്ലാസ്റ്റിക് മാലിന്യം അശ്രദ്ധമായി വലിച്ചെറിയുമ്പോൾ ഓർക്കുക, ചെറുമീനുകൾ വരെ അപകടത്തിലാണ്! കായൽ മത്സ്യങ്ങളിൽ പ്ലാസ്റ്റിക്

Compass Jelly Fish - Fishing Freaks
News

തീരത്തടിഞ്ഞ് ജെല്ലി ഫിഷ്; ശരീരത്തിൽ കുടുങ്ങി മറ്റൊരു വലിയ മൽസ്യം; അപൂർവം

യുകെയിലെ തീരപ്രദേശത്താണ് അപൂര്‍വമായൊരു ജെല്ലിഫിഷിന്‍റെ ജഡമാണ് വന്നടിഞ്ഞത്. ഒട്ടും അഴുകാതെ ഏതാണ്ട് പൂര്‍ണരൂപത്തില്‍ തന്നെയാണ് ഈ ജെല്ലിഫിഷ് കാണപ്പെട്ടത്. ജെല്ലിഫിഷിന്‍റെ

Notify me We will inform you when the product arrives in stock. Please leave your valid email address below.