പ്ലാസ്റ്റിക്കിനെതിരെ തുഴഞ്ഞ് അബ്ദുൽഖാദർ കുഞ്ഞ്

പ്ലാസ്റ്റിക്കിനെതിരെ തുഴഞ്ഞ് അബ്ദുൽഖാദർ കുഞ്ഞ്

രോഗമുക്തനായ ശേഷം പോരാട്ടം;

മഴയും വെയിലും വകവയ്ക്കാതെ അബ്ദുൽഖാദർ കുഞ്ഞ് (82) തുഴയുകയാണ്, പ്രകൃതിക്കായി. കാൻസർ ബാധിച്ച് ദീർഘകാലം ചികിത്സയിലായിരുന്ന അബ്ദുൽഖാദർ രോഗമുക്തനായി തിരികെ വന്നതിനുശേഷമാണ് പ്ലാസ്റ്റിക്കിനെതിരായ പോരാട്ടം തുടങ്ങിയത്. ലോക്ഡൗൺ കാലത്തും പോരാട്ടത്തിന് വിശ്രമം നൽകിയില്ല

കരിപ്പുഴ തോട്ടിലും കായംകുളം കായലിലും അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വള്ളത്തിൽ പോയി ശേഖരിച്ച് കരയിലെത്തിക്കും. മൂന്നോ നാലോ ദിവസം കൂടുമ്പോൾ ഇവ വിൽക്കും. ഇതുവഴി ഉപജീവനത്തിനും സഹായകമാകുന്നുണ്ടെന്ന് അബ്ദുൽഖാദർ പറയുന്നു. അങ്കണവാടി ഹെൽപറായി ജോലി ചെയ്യുന്ന മകൾ സാജിതയോടൊപ്പം രണ്ടാം കുറ്റിയിലാണ് താമസം.

Source: manoramaonline.com

Leave a Comment

Your email address will not be published. Required fields are marked *