‘മിസ് കേരള’ അപ്രത്യക്ഷമാകുന്നു; ചെമ്പട്ടികയിൽ ഉൾപ്പെടുത്തി, കാരണമിതാണ്

Fishing Freaks

Share This Post

Share on facebook
Share on linkedin
Share on twitter
Share on email

മീനുകളുടെ അവസവ്യവസ്ഥയെയും വിവിധ ഇനങ്ങളെയും പൂർണമായി നശിപ്പിക്കുന്ന തരത്തിലുള്ള മീൻ പിടിത്തമാണ് അപകടകരമായി മാറുന്നതെന്നാണ് സൂചന. 1500 രൂപ വരെയാണ് മിസ് കേരള മത്സ്യത്തിന് വിപണിയിലെ വില. കല്ലാറിലേക്ക് മലിനജലം ഒഴുക്കി വിടുന്നതും ഇവയുടെ വംശനാശത്തിന് കരണമായതായാണ് സൂചന.

പത്തനംതിട്ട: കല്ലാറ്റിൽ ഒരു കാലത്ത് വ്യാപകമായിരുന്ന മിസ്‌ കേരള എന്ന മത്സ്യം അപ്രത്യക്ഷമായിരിക്കുന്നതായി റിപ്പോർട്ടുകൾ. പൂണ്ട്യസ് ഡെനിസോണി (Puntius denisonii) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന അലങ്കാരമത്സ്യമാണ് മിസ് കേരള. വംശനാശ ഭീഷണി നേരിടുന്നതിനാൽ രാജ്യാന്തര ജൈവസംരക്ഷണസംഘത്തിന്റെ ചെമ്പട്ടികയിൽ മിസ് കേരളയെ ഉൾപ്പെടുത്തിയിട്ടുണ്ട്. പതിനഞ്ചു സെന്റിമീറ്ററോളം നീളമുള്ള ഉടലിന്റെ പാർശ്വഭാഗത്ത്, മദ്ധ്യത്തിൽ നിന്ന് കണ്ണോളമെത്തുന്ന ചുവന്ന രേഖയാണ് ‘മിസ് കേരള’യെ ആകർഷകമാക്കുന്നത്.സംസ്ഥാനത്തെ നദികളിൽ നിന്ന് പ്രതിവർഷം 50,000 മിസ് കേരള മത്സ്യങ്ങളെ അലങ്കാര മത്സ്യവിപണിയിലേക്ക് കടത്തുന്നതായി കണ്ടെത്തിയിരുന്നു. വ്യാപകമായ കയറ്റുമതിമൂലം വംശനാശഭീഷണിയിലായതിനെ തുടർന്നാണ് ‘മിസ്‌ കേരള’യെ ചെമ്പട്ടികയിൽ ഉൾപ്പെടുത്തിയത്.

മിസ് കേരള അപ്രത്യക്ഷമാകുന്നതിന്‍റെ കാരണം പ്രകൃതി സ്നേഹികൾ ഉൾപ്പടെയുള്ളവർ അന്വേഷിപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത്. ഇരട്ടക്കല്ലാർ പദ്ധതി പ്രദേശമായ രണ്ടാറ്റും മൂഴിയിൽ നിന്ന് ഉത്ഭവിക്കുന്ന കല്ലാർ വടശേരിക്കരയിൽ വെച്ച് പമ്പയിലാണ് ചേരുന്നത്. നദിയൊഴുകുന്ന ഭൂരിഭാഗം പ്രദേശങ്ങളും വനമേഖലയാണ്. ഇതുമൂലം മിസ് കേരള ഉൾപ്പടെയുള്ള മത്സ്യങ്ങൾ യഥേഷ്ടമുള്ള മേഖലയാണിത്. എന്നാൽ ഈ മേഖലയിൽ മീൻ പിടിക്കാൻ പുറത്തുനിന്നും ആളുകൾ എത്തിത്തുടങ്ങിയതോടെ മിസ് കേരളയുടെ ആവാസ വ്യവസ്ഥയ്ക്കും ഭീഷണിയായി മാറി . നഞ്ചും തുരിശും കലക്കിയും തോട്ടപൊട്ടിച്ചും മറ്റുമാണ് ഇവിടെ മീൻ പിടിക്കുന്നത്. പറങ്കിമാവിന് തളിക്കുന്ന കീടനാശിനി വെള്ളത്തിൽ കലർത്തി മീൻ പിടിക്കുന്ന രീതിയും അടുത്തകാലത്ത് തുടങ്ങിയത് മത്സ്യങ്ങൾക്കും മറ്റു ജീവജാലങ്ങൾക്കും ഭീഷണിയായി മാറി.

ഇതിനിടെ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴത്തോട്ടത്തിലെ സെൻട്രിഫ്യൂജഡ് ലാറ്റക്സ് ഫാക്ടറിയിലെ മലിനജലം കല്ലാറ്റിലേക്ക് ഒഴുക്കുന്നതും പശ്ചിമഘട്ട പുഴകളുടെ സ്വന്തം മത്സ്യ മായി അറിയപ്പെട്ടിരുന്ന മിസ് കേരളയ്ക്ക് ഭീഷണിയായി മാറിയതായി പരിസ്ഥിതി പ്രവർത്തകർ പറയുന്നു. പറങ്കിമാവിനുപയോഗിക്കുന്ന കീടനാശിനി വെള്ളത്തിൽ കലർത്തിയുള്ള മീൻപിടുത്തം കല്ലാറ്റിൽ വ്യാപകമായതാണ് മിസ് കേരളയുടെ വംശനാശത്തിന് കാരണമായി തീരുന്നത് എന്ന് പരിസ്ഥിതി പ്രവർത്തകർ വ്യക്തമാക്കുന്നു.അലങ്കാര മത്സ്യ വിപണിയിൽ ഒന്നിന് 1500 രൂപയോളമാണ് ഇതിൻ്റെ വില.

Source: Samayam

Share This Post

Share on facebook
Share on linkedin
Share on twitter
Share on email

More To Explore

Fishing Freaks - News
News

ശരീരമാകെ പൊള്ളിയടർന്നു; മരണം കാത്ത് ആയിരക്കണക്കിന് സാൽമൺ മത്സ്യങ്ങൾ, കാരണം?

വടക്കുപടിഞ്ഞാറൻ പസിഫിക് മേഖലയിൽ താപതരംഗത്തെ തുടർന്ന് കൊളംബിയ നദിയിലെ ജലത്തിന്റെ ചൂട് വർധിച്ചതോടെ ജീവനോടെ വെന്ത നിലയിൽ കഴിയുകയാണ് നദിയിലെ

mango meadows - fishing freaks
News

ജപ്തി ഭീഷണിയിൽ മാംഗോ മെഡോസ്; നഷ്ടം 20 കോടി

‘കേരളത്തില്‍ കാണപ്പെടുന്ന മുഴുവന്‍ ഔഷധ സസ്യങ്ങളും ഇവിടെയുണ്ട്’ കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലുള്ള മാംഗോ മെഡോസ് അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്ക് ഉടമ

Notify me We will inform you when the product arrives in stock. Please leave your valid email address below.