റാസ് അൽ ഖൈമയിലെ ആ വലിയ വീട്ടിലേക്കു ഒരു യാത്ര ..

റാസ് അൽഖൈമ  : യുനൈറ്റഡ് അറബ് എമിറ്റസുകളിലൊന്നായ റാസൽ ഖൈമയിലെ പ്രേതഭവനമെന്നറിയപ്പെടുന്ന അൽ ഖാസിമി പാലസ് ന്റെ  ചരിത്രത്തിലേക്ക്‌ വിരൽ ചൂണ്ടുന്ന ചില ഉൾക്കാഴ്ചകൾ … 


ജിന്നുകളുടെ പറുദീസ എന്നൊരു വിളിപ്പേരുണ്ട് റാസൽഖൈമയ്ക്ക് .  ആ പേര് വരാൻ കാരണം തന്നെ 35 വർഷങ്ങൾക്കു മുൻപ്‌ ഷെയ്ഖ് അബ്ദുൽ അസീസ് അൽ ഖാസിമി താമസത്തിനു വേണ്ടി നിർമിച്ച കൊട്ടാരമാണ് . 1985 ഇൽ പണികഴിപ്പിച്ച ഈ കൊട്ടാരത്തിൽ ഷൈയ്ക്കും കുടുംബവും അധികനാൾ താമസിച്ചില്ല അതിനു പിന്നിലുള്ള നിരവധി അഭ്യൂഹങ്ങൾ തന്നെയാണ് ഈ കൊട്ടാരത്തെ പിന്നീട് പ്രേതഭവനമെന്നും നിഗൂഡതകളുടെ കൊട്ടാരമെന്നും ഒക്കെ അറിയപ്പെടാൻ കാരണം . 39 മുറികളോടുകൂടിയ കൊട്ടാരത്തിന് 25000 ചതുരശ്ര അടി വിസ്തീർണമാണുള്ളത്‌ . ഇതിനു പുറമെ കൊട്ടാരത്തിനുള്ളിൽ ഉള്ള എല്ല മുറികൾക്കും ഒരേ വാസ്തുവിദ്യയും  പെയിന്റിങ്ങും നൽകിയിട്ടുണ്ട്  എന്നുള്ളതാണ് മറ്റൊരു സവിശേഷത . കൊട്ടാരത്തിനുള്ളിൽ  നിന്നും നിരന്തരമായുള്ള പ്രേത സാന്നിധ്യം അനുഭവപ്പെട്ടതിനെത്തുടർന്നു കുടുംബത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് രാജാവ് കൊട്ടാരം വിൽക്കാൻ തീരുമാനിച്ചതെന്നാണ് പറയപ്പെടുന്നത് . ഇൻഡ്യൻ , ഇറാൻ , മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലെ വാസ്തു വിദ്യകളുടെ ഒരു സംയോജിത സൗന്ദര്യമാണ് കൊട്ടാരത്തിനുള്ളത് .

തുടർന്ന് ഈ കൊട്ടാരം താരിഖ് അൽ ഷേർഖാൻ എന്നയാൾ വാങ്ങിയതോടെ “അൽ ഖസർ  അൽ ഗാമിദ്” (നിഗൂഢതകളുടെ കൊട്ടാരം ) എണ്ണിയാലൊടുങ്ങാത്ത കെട്ടുകഥകൾക്കും അഭ്യൂഹങ്ങൾക്കും വിരാമം കുറിക്കുകയായിരുന്നു  . 


 പിന്നീട് അദ്ദേഹം ഈ കൊട്ടാരം വിനോദസഞ്ചാരികൾക്ക് തുറന്നുകൊടുത്തതോടെയാണ്  റാസൽ ഖൈമയിലെ പ്രേതവീട് എന്ന അപരനാമത്തിൽ ഉണ്ടായിരുന്ന കൊട്ടാരം എമിറ്റസിന്റെ തന്നെ ടൂറിസം മേഖലക്ക് ഒരു പുതിയ തിലകക്കുറിയായി മാറിയത് . 


  വ്യത്യസ്തങ്ങളായ നിരവധി ചുവർ ചിത്രങ്ങൾ, തടിയിൽ തീർത്ത മനോഹരങ്ങളായ ശില്പങ്ങൾ എല്ലാം സന്ദർശകർക്ക് നവ്യാനുഭൂതി നൽകുന്നവയാണ് .  കൂടാതെ ഈ കൊട്ടാരത്തിനുള്ളിലുള്ള ഇടുങ്ങിയ കോണിപ്പടികളും പടികളോട് ചേർന്നനുഭഭപ്പെടുന്ന വെളിച്ചക്കുറവും ഒരു പ്രേതസിനിമയേ വെല്ലും  .    

നാല്   നിലകളിൽ പണിതീർത്ത കൊട്ടാരത്തിന്റെ ബാല്കണിയിൽ നിന്നു നോക്കിയാൽ സൂര്യാസ്തമനം വ്യക്തമായി കാണുവാൻ കഴിയുന്നത് സന്ദർശകരെ തികച്ചും ഉദ്വെഗഭരിതരാക്കാറുണ്ട് .  റാസൽ ഖൈമയുടെ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന ഈ കൊട്ടാരത്തിൽ 75 ദിർഹംസ് നൽകിയാൽ പ്രവേശന ടിക്കറ്റ് ലഭിക്കും . 

Akhil Nedumankavu


Share Now

Share on facebook
Share on twitter
Share on pinterest
Share on linkedin

Leave a Comment

Your email address will not be published. Required fields are marked *

On Key

You may also like

Fishing Freaks_news

108 കിലോഗ്രാം ഭാരം, 7 അടി നീളം, പ്രായം നൂറുവയസ്സ്; ചൂണ്ടയിൽ കുരുങ്ങിയത് കൂറ്റൻ മത്സ്യം!…

അമേരിക്കയിലെ ഡെട്രോയിറ്റ് നദിയിൽ നിന്നും 108 കിലോഗ്രാം ഭാരമുള്ള വമ്പൻ മത്സ്യത്തെ പിടികൂടി. 7 അടി നീളമുള്ള ലേക്ക് സ്റ്റർജിയൻ

റാസ് അൽ ഖൈമയിലെ ആ വലിയ വീട്ടിലേക്കു ഒരു യാത്ര ..

റാസ് അൽഖൈമ  : യുനൈറ്റഡ് അറബ് എമിറ്റസുകളിലൊന്നായ റാസൽ ഖൈമയിലെ പ്രേതഭവനമെന്നറിയപ്പെടുന്ന അൽ ഖാസിമി പാലസ് ന്റെ  ചരിത്രത്തിലേക്ക്‌ വിരൽ ചൂണ്ടുന്ന ചില

Fishing Freaks.News

ദാഹിക്കുമ്പോള്‍ കിട്ടാതാകണം, അപ്പൊ അറിയാം വെള്ളത്തിന്റെ പവര്‍ | അതിജീവനം 72

അനിയന്ത്രിതമായ മണലെടുപ്പ് കാരണം ഇപ്പോള്‍ പലസ്ഥലങ്ങളിലും വലിയ കുഴികളാണ്. ഇരട്ടി ആഴമായതിന് പുറകിലെ ഒരു കാരണവും അതാണ്. സ്വാഭാവിക അവസ്ഥ

Fishing Freaks - News

കുത്തകയായ മത്സ്യവിപണി; അത്ര സുഭിക്ഷമല്ല സുഭിക്ഷ കേരളം…

കോവിഡ്-19നെത്തുടര്‍ന്ന് വരുംകാല ക്ഷാമം മുന്നില്‍ക്കണ്ട് കൃഷിയിലേക്കറിങ്ങിയ ഒട്ടേറെ പേര്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കാനാവാതെ വിഷമിക്കുകയാണ്. പച്ചക്കറികളും കിഴങ്ങിനങ്ങളും മത്സ്യവും വാങ്ങാനാളില്ലാതെ ടണ്‍

Notify me We will inform you when the product arrives in stock. Please leave your valid email address below.