ലക്ഷദ്വീപ് നിവാസികൾ ഒന്നടങ്കം നിരാഹാര സമരത്തിലേക്ക്

Share This Post

Share on facebook
Share on linkedin
Share on twitter
Share on email

കൊച്ചി: ലക്ഷദ്വീപിലെ ജനങ്ങൾ ഒന്നടങ്കം 12 മണിക്കൂർ നിരാഹാര സമരമിരിക്കും. ദ്വീപിലെ ബി.ജെ.പി. ഉൾപ്പെടെ എല്ലാ രാഷ്ട്രീയ കക്ഷികളും ചേർന്ന് രൂപവത്കരിച്ച ’സേവ് ലക്ഷദ്വീപ് ഫോറ’ത്തിന്റെ ആദ്യ യോഗത്തിലാണ് തീരുമാനം. അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് ഏഴിന് 12 മണിക്കൂർ എല്ലാ ദ്വീപ്‌ നിവാസികളും നിരാഹാരമിരിക്കാനാണ് കൊച്ചി കലൂരിൽ ചേർന്ന യോഗം തീരുമാനിച്ചത്. അന്ന് വീടുകൾക്കു മുന്നിൽ കറുത്ത തുണി കെട്ടി പ്രതിഷേധിക്കുകയും ചെയ്യും.

എല്ലാ ദ്വീപുകളിലും കൊച്ചിയിൽ രൂപവത്കരിച്ച സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ സബ് കമ്മിറ്റികൾ രൂപവത്കരിക്കും. ഈ കമ്മിറ്റികൾ മുഖേനയായിരിക്കും സമര പരിപാടികൾ ആവിഷ്കരിക്കുക. കൊച്ചിയിൽ നിയമ വിദഗ്ദ്ധരടങ്ങുന്ന ഉന്നത ഉപദേശക സമിതി രൂപവത്കരിക്കും.

അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കുംവരെ പ്രതിഷേധങ്ങൾ തുടരാനാണ് ബുധനാഴ്ച രാത്രി ചേർന്ന യോഗത്തിന്റെ തീരുമാനം. ലക്ഷദ്വീപ് എം.പി. പി.പി. മുഹമ്മദ് ഫൈസൽ, മുൻ എം.പി. ഡോ. പൂക്കുഞ്ഞിക്കോയ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Source: Mathrubhumi

Share This Post

Share on facebook
Share on linkedin
Share on twitter
Share on email

More To Explore

News

നമ്മളാണീ ക്രൂരത അവയോടു ചെയ്യുന്നത്!

വീടിനു സമീപത്തെ തോട്ടിറമ്പുകളിൽ പോലും പ്ലാസ്റ്റിക് മാലിന്യം അശ്രദ്ധമായി വലിച്ചെറിയുമ്പോൾ ഓർക്കുക, ചെറുമീനുകൾ വരെ അപകടത്തിലാണ്! കായൽ മത്സ്യങ്ങളിൽ പ്ലാസ്റ്റിക്

News

തിമിംഗലത്തിന്റെ ശരീരത്തിൽ കുടുങ്ങി ഷാർക്ക് നെറ്റ്; നീക്കംചെയ്യാനാകാതെ രക്ഷാപ്രവർത്തകർ

കടലിൽ ഇറങ്ങുന്ന മനുഷ്യരെ സ്രാവുകളുടെ ആക്രമണത്തിൽ നിന്നു രക്ഷിക്കാൻ സ്ഥാപിച്ചിരിക്കുന്ന ഷാർക്ക് നെറ്റ് ശരീരത്തിൽ കുടുങ്ങിയ നിലയിൽ തിമിംഗലത്തെ കണ്ടെത്തി.

Notify me We will inform you when the product arrives in stock. Please leave your valid email address below.