വരകളെ പ്രണയിച്ച ആകാശിനു ലോക്ക് ഡൗൺ കാലം പ്രതിഭയുടെ വസന്തകാലം …

fishing freaks gallery

Share This Post

Share on facebook
Share on linkedin
Share on twitter
Share on email

പ്രത്യേക ലേഖനം – അഖിൽ നെടുമൺകാവ് 

പെൻസിലും പേനയും വരക്കുവാൻ ഒരു ക്യാൻവാസും ഒത്തുചേർന്നപ്പോൾ ആകാശിനെന്ന  ഇരുപത്തിമൂന്നുകാരന്റെ ചിത്രപുരയിൽ പിറന്നത് ജീവൻ തുടിക്കുന്ന നൂറോളം ചിത്രങ്ങൾ .പത്തനംതിട്ട ജില്ലയിൽ കോന്നി സ്ഥായി നിവാസിൽ രാജശേഖരൻ നായർ –  ഉഷാകുമാരി ദമ്പതികളുടെ മകനാണ് ആകാശ് .

രാഷ്ട്രീയ സാമൂഹിക സാംസകാരിക രംഗത്തെ പ്രമുഖരുടെയും സുഹൃത്തുക്കളുടെയും അടക്കം എൺപത്തിയഞ്ചോളം ചിത്രങ്ങളാണ് ആകാശ് പൂർത്തീകരിച്ചത് . കുട്ടികാലം മുതൽ ചിത്രരചനയിൽ അഭിരുചി ഉണ്ടായിരുന്നെങ്കിലും  മൂന്നു വർഷങ്ങൾ മാത്രമേ ആയുള്ളൂ തന്നിൽ ഒളിഞ്ഞു കിടന്ന സര്ഗാത്മകതക്ക്‌  കൂടുതൽ പ്രാധാന്യം നൽകി  തുടങ്ങിയിട്ടെന്ന്  ആകാശ് പറയുന്നു . 

മുഖ്യമന്ത്രി  പിണറായി വിജയൻ ,ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ . വനം വന്യ ജീവി – മൃഗസംരക്ഷണ ക്ഷീരവകുപ്പു മന്ത്രി കെ രാജു . കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ സി പി ഐ ജില്ലാ സെക്രട്ടറി എ. പി ജയൻ . സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ .

പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് . കോന്നി ഡി എഫ് ഓ ശ്യാം മോഹൻലാൽ , സുരേഷ്  ഗോപി എം.പി തുടങ്ങിയ ഒട്ടേറെ പ്രമുഖരുടെ ചിത്രങ്ങൾ തന്റെ  ക്യാൻവാസിലൂടെ  ജീവൻ പകർന്നുനല്കിയാണ്  ചുരുങ്ങിയ  കാലയളവിനുള്ളിൽ ആകാശ് തന്റെ പ്രതിഭ തെളിയിച്ചത് . 

ഇതിനോടകം മന്ത്രി പി തിലോത്തമന്റെ  ചിത്രം പൂർത്തീകരിച്ചു ആകാശ് ഫേസ്ബുക്കിലൂടെ അയച്ചുനല്കിയതോടെ മന്ത്രിയുടെ അനുമോദനവും ലഭിച്ചിരുന്നു . കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാറിന്റെ ചിത്രം കഴിഞ്ഞദിവസം പത്തനംതിട്ടയിലെത്തിയപ്പോൾ ആകാശ് നേരിട്ടുനൽകി.

യാഥാർത്ഥഫോട്ടോ നൽകിയാൽ   അത് നോക്കി ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ചു നൽകുന്ന ആകാശിനെ തേടി നിരവധിയാളുകളാണ് എത്താറുള്ളത് . ചിത്റങ്ങൾക്കു പുറമെ വിവിധ ലോഗോകളും ആകാശ് തയ്യാറാക്കുന്നുണ്ട് . കോന്നി എൻ എസ് എസ് കോളേജിൽ ബി ബി എ ബിരുദധാരിയായ ആകാശ് ഇപ്പോൾ കൺസ്ട്രക്ഷൻ ഓഫീസിലാണ് ജോലിചെയ്യുന്നത് .

പോലീസ്  ഡിപ്പാർട്മെന്റിൽ രേഖാചിത്രങ്ങൾ വരയ്ക്കുന്ന വിഭാഗത്തിൽ  ജോലി ചെയ്യാനാണ് തന്റെ ആഗ്രഹമെന്ന്  ആകാശ് പറയുമ്പോൾ തന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും പ്രചോദനം നൽകുകയും ചെയ്ത എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും മനസ് നിറഞ്ഞറിയിക്കുന്നു  ഈ  യുവചിത്രകാരൻ . അച്ഛൻ രാജശേഖരൻ നായർ കോന്നി ഫോറെസ്റ് ഡിപ്പാർട്ടമെന്റ് ജീവനക്കാരനാണ് . ദേവി ക ഏക സഹോദരിയാണ് . 

Akhil Nedumankavu

Leave a Comment

Share This Post

Share on facebook
Share on linkedin
Share on twitter
Share on email

More To Explore

Community Blog

റാസ് അൽ ഖൈമയിലെ ആ വലിയ വീട്ടിലേക്കു ഒരു യാത്ര ..

റാസ് അൽഖൈമ  : യുനൈറ്റഡ് അറബ് എമിറ്റസുകളിലൊന്നായ റാസൽ ഖൈമയിലെ പ്രേതഭവനമെന്നറിയപ്പെടുന്ന അൽ ഖാസിമി പാലസ് ന്റെ  ചരിത്രത്തിലേക്ക്‌ വിരൽ ചൂണ്ടുന്ന ചില

Read More »
Community Blog

സഞ്ചരിക്കുന്ന ചിത്രശാല

ദുബായ് : “ കഴിഞ്ഞ ദിവസം ഒരു ഒഴിവുദിനം കിട്ടിയപ്പോൾ എമിരേറ്റ്സ്  മാളിൽ വരെ ഒന്നുപോയി .. അപ്പോഴാണ് അവിചാരിതമായി ഒരു

Read More »
Notify me We will inform you when the product arrives in stock. Please leave your valid email address below.