‘വിശപ്പടക്കാന്‍ ആമയിറച്ചി കഴിച്ചു,കൊല്ലത്ത് 32 പേര്‍ മരിച്ചു’; ദുരന്തത്തിന് അറുപതാണ്ട്‌

FF_News

Share This Post

Share on facebook
Share on linkedin
Share on twitter
Share on email

കൊല്ലം : കോരിച്ചൊരിയുന്ന മഴയുള്ള 1961 മേയ് 29 (ഇടവം-15). അളുങ്കാമയെ കിട്ടിയപ്പോൾ വിശപ്പടക്കാൻ ഒരു കോളുകിട്ടിയ സന്തോഷമായിരുന്നു തീരത്തിന്. പക്ഷേ അതൊരു ദുരന്തത്തിന്റെ തുടക്കമാകുമെന്ന്‌ ആരും കരുതിയില്ല. കടലാമയിറച്ചി കഴിച്ച് കൊല്ലം ശക്തികുളങ്ങരയിൽ 32 പേർ മരിച്ച സംഭവത്തിന് മേയ്-ജൂൺ മാസം ആകുമ്പോൾ അറുപതാണ്ട് തികയുകയാണ്.

ആമയെ വെട്ടിനുറുക്കി എല്ലാവർക്കും പങ്കുവെച്ചുകൊടുത്ത മോൻ പോലീസ് എന്നറിയപ്പെടുന്ന ജോൺ ജെയിംസിന് ആ ദുരന്തം നേരിട്ടതിന്റെ ഓർമകൾ ഇന്നലെയെന്നോണം മനസ്സിലുണ്ട്. അദ്ദേഹത്തിന്റെ ഗർഭിണിയായ ഭാര്യ സ്റ്റെല്ലയും സഹോദരി ബ്രിജിത്തയും ദുരന്തത്തിൽ മരിച്ചു. ജോണും അപ്പനും അമ്മയും ആശുപത്രിയിലെ ചികിത്സയെത്തുടർന്നാണ് രക്ഷപ്പെട്ടത്.

‘അന്നെനിക്ക് 24 വയസ്സാണ്. കടലിൽ മീൻപിടിക്കാൻ പോകുമായിരുന്നു. കടലിൽ പാറപ്പുറത്ത് പായൽ തിന്നാൻ വരുന്ന അളുങ്കാമയെ കണ്ടാൽ സന്തോഷമാണ്. കുറേപ്പേർക്ക് തിന്നാനുള്ള ഇറച്ചിയുണ്ടാകും. തോടിന് വിലയും കിട്ടും. അങ്ങനെ ആ ആമയെ 15 പങ്കുവെച്ചതാണ്‌. തോടിൽ കുറച്ച് ഇറച്ചിയുമെടുത്ത് ഞാൻ വീട്ടിലേക്കു പോന്നു. പാകംചെയ്തുകഴിച്ചു.

സഹോദരിയും ഭാര്യയുമടക്കം എല്ലാവരും കഴിച്ചു. അവർ രണ്ടുപേരും മരിച്ചു. മൊത്തം 32 പേരാണ് മരിച്ചത്. മോഹാലസ്യവും ഛർദ്ദിയും വയറിളക്കവുമായിരുന്നു എല്ലാവർക്കും. കോളറയാണെന്നാണ് ആദ്യം കരുതിയത്. ജില്ലാ ആശുപത്രിയിലെത്തി. എന്താണ് സംഭവിച്ചതെന്നു പിടികിട്ടിയില്ല. പിന്നീട് ഡി.എം.വന്ന് ആമത്തോട് കൊണ്ടുപോയി. ആമയിറച്ചിയാണ് വില്ലനായതെന്ന് പിന്നീടാണ് മനസ്സിലായത്. അന്ന് ആമയെ വെട്ടിപ്പൊളിച്ചെടുത്ത സ്ഥലത്തെ ചോരയും കുടലും കൊത്തിത്തിന്ന കാക്ക ചത്തു. ഒരുവീട്ടിൽ നാലുപേർ മരിച്ചു. മറ്റു രണ്ടുവീടുകളിൽ മൂന്നുപേർവീതവും. കുട്ടികളായിരുന്നു ആദ്യം മരിച്ചത്, പിന്നെ സ്ത്രീകളും. ആമയിറച്ച് മഞ്ഞളിട്ടുപുഴുങ്ങി പാകംചെയ്തവർക്ക് വലിയ കുഴപ്പമുണ്ടായില്ല. നോർവേയിൽനിന്നെത്തിച്ച മരുന്ന് കുത്തിവെച്ചശേഷമാണ് ആശുപത്രിയിൽ കിടന്നവർക്ക് അസുഖം മാറിയത്. കൊല്ലത്തെ മത്സ്യബന്ധനമേഖലയിൽ ഇന്തോ-നോർവീജിയൻ പ്രൊജക്ട് നടക്കുന്ന കാലമായിരുന്നു. അടുത്തവർഷമാണ് ഞാൻ വീണ്ടും വിവാഹം കഴിച്ചത്- കുരീപ്പുഴക്കാരി ത്രേസ്യയെ. അതിൽ നാലുമക്കളുണ്ട്. ആന്റോ, അലക്സാണ്ടർ, ജസ്റ്റിൻ, പ്രസന്ന’-ജോൺ പറഞ്ഞു.

സാൽമണെല്ല ബാക്ടീരിയ ആയിരിക്കാം

: ചില ആമകളിലെ സാൽമണെല്ല ബാക്ടീരിയയാണ് വില്ലനാകുന്നത്. സാൽമണെല്ലോസിസ് എന്നാണ് രോഗം അറിയിപ്പെടുന്നത്. അന്ന് ഇതിന്റെ ഗവേഷണവും പഠനങ്ങളും കാര്യക്ഷമായി നടന്നുകാണില്ല. ഇന്ന് ഇത്തരമൊരു ബാക്ടീരിയയും അതുണ്ടാക്കുന്ന ഭക്ഷ്യവിഷത്തെയും കുറിച്ച് അറിയാം. സംഭവം കേട്ടിട്ട് സാൽമണെല്ല ആയിരിക്കാനാണ് സാധ്യതയെന്നു തോന്നുന്നു. ഗ്രീൻ ആൽഗകളുള്ള ചില ആമകളും ഇതുപോലെ വിഷബാധയ്ക്കു സാധ്യതയുള്ളവയാണ്.

ജാഫർ പാലോട്ട്, സീനിയർ സുവോളിക്കൽ അസിസ്റ്റൻറ്\സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ.

Source: Mathrubhumi

Share This Post

Share on facebook
Share on linkedin
Share on twitter
Share on email

More To Explore

Fishing Freaks - News
News

ശരീരമാകെ പൊള്ളിയടർന്നു; മരണം കാത്ത് ആയിരക്കണക്കിന് സാൽമൺ മത്സ്യങ്ങൾ, കാരണം?

വടക്കുപടിഞ്ഞാറൻ പസിഫിക് മേഖലയിൽ താപതരംഗത്തെ തുടർന്ന് കൊളംബിയ നദിയിലെ ജലത്തിന്റെ ചൂട് വർധിച്ചതോടെ ജീവനോടെ വെന്ത നിലയിൽ കഴിയുകയാണ് നദിയിലെ

mango meadows - fishing freaks
News

ജപ്തി ഭീഷണിയിൽ മാംഗോ മെഡോസ്; നഷ്ടം 20 കോടി

‘കേരളത്തില്‍ കാണപ്പെടുന്ന മുഴുവന്‍ ഔഷധ സസ്യങ്ങളും ഇവിടെയുണ്ട്’ കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലുള്ള മാംഗോ മെഡോസ് അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്ക് ഉടമ

Notify me We will inform you when the product arrives in stock. Please leave your valid email address below.