108 കിലോഗ്രാം ഭാരം, 7 അടി നീളം, പ്രായം നൂറുവയസ്സ്; ചൂണ്ടയിൽ കുരുങ്ങിയത് കൂറ്റൻ മത്സ്യം!…

Fishing Freaks_news

Share This Post

Share on facebook
Share on linkedin
Share on twitter
Share on email

അമേരിക്കയിലെ ഡെട്രോയിറ്റ് നദിയിൽ നിന്നും 108 കിലോഗ്രാം ഭാരമുള്ള വമ്പൻ മത്സ്യത്തെ പിടികൂടി. 7 അടി നീളമുള്ള ലേക്ക് സ്റ്റർജിയൻ ഇനത്തിൽപ്പെട്ട മത്സ്യത്തിന് 100 വയസ്സ് പ്രായം ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. അമേരിക്കയിൽ ഇന്നുവരെ  പിടികൂടിയിട്ടുള്ള  ലേക്ക് സ്റ്റർജിയനുകളിൽ ഏറ്റവും വലുതാണിത്.

നദിയിൽ മീൻ പിടിക്കാനിറങ്ങിയ സംഘം ഒന്നായി ചേർന്ന് ആറ് മിനിറ്റ് നീണ്ട ശ്രമത്തിനൊടുവിലാണ് മത്സ്യത്തെ ബോട്ടിലേക്കെത്തിച്ചത്. ദ അല്പന ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ ഓഫീസ് മത്സ്യത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. പെൺ വർഗത്തിൽപെട്ട  മത്സ്യമാണിതെന്ന്  ജീവശാസ്ത്രജ്ഞർ വ്യക്തമാക്കി.  ലേക്ക് സ്റ്റർജിയനുകളിലെ പെൺ വർഗത്തിന് ശരാശരി ആയുസ്സ് 70 മുതൽ 100 വർഷം വരെയാണെന്ന് മിഷിഗൻ ഡിപ്പാർട്ട്മെന്റ് ഓഫ് നാച്വറൽ റിസോഴ്സസ് വ്യക്തമാക്കി. ആൺ വർഗത്തെ അപേക്ഷിച്ച് ഇവയിലെ പെൺ വർഗത്തിനാണ് കൂടുതൽ നീളവും ഭാരവുമുള്ളത്.

ഇവ വംശനാശത്തോട് അടുത്തുകൊണ്ടിരിക്കുന്ന ഇനമാണെന്നതാണ് മറ്റൊരു പ്രത്യേകത. ഇവയെ പിടികൂടുന്നതിന് കർശന നിയന്ത്രണങ്ങൾ അമേരിക്കയിൽ നിലവിലുണ്ട്. അതിനാൽ പിടികൂടി നീളവും ഭാരവും അളന്ന് ചിത്രങ്ങൾ പകർത്തിയ ശേഷം  തിരികെ വെള്ളത്തിലേക്ക് തന്നെ വിടുകയായിരുന്നു. 200 ദശലക്ഷം വർഷങ്ങൾക്കു മുൻപ് തന്നെ ഈ വിഭാഗത്തിൽപ്പെട്ട മത്സ്യങ്ങൾ ഭൂമിയിലുണ്ടായിരുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ശുദ്ധജലത്തിൽ 5 മുതൽ 9 മീറ്റർ വരെ ആഴത്തിലാണ് ഇവ ജീവിക്കുന്നത്.

മത്സ്യത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലെത്തിയതോടെ വളരെ വേഗം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.  മലിനീകരണത്തെ അതിജീവിച്ച് ഇത്രയും കാലം അതിന് ജീവിക്കാനായത് അദ്ഭുതമാണെന്നാണ് പലരും പ്രതികരിക്കുന്നത്.

Source: Manorama Online

More To Explore

News

15000 രൂപ പിഴയും 6 മാസം തടവും; ഊത്തപിടിച്ച് ഉല്ലസിക്കുന്നവർ ഓർക്കുക

വെണ്ണിക്കുളം: കാലവർഷത്തിലെ വെള്ളമൊഴുക്കിൽ ഊത്തപിടിച്ച് ഉല്ലസിക്കുന്നവർ ഓർക്കുക, കടലിലെ മീനിനെപ്പോലെ തന്നെ നിയമപരമായ അവകാശങ്ങളുണ്ട് നാട്ടുമീനുകൾക്കും. മത്സ്യങ്ങളുടെ പ്രജനന സമയങ്ങളിൽ

News

സദാനന്ദൻ കാണുന്നു, പുഴപോലെ കുളിരുള്ള സ്വപ്‌നം

കൊച്ചികൊച്ചി ന​ഗരത്തിൽനിന്ന് എട്ട് കിലോമീറ്റർ അകലെ കണ്ടൽക്കാടിനാൽ ചുറ്റപ്പെട്ട വളന്തകാട് ദ്വീപിലെ സദാനന്ദനെ അറിയാമോ…? മീൻപിടിത്തക്കാരനാണ്. പരിസ്ഥിതി സ്നേഹിയായ മീൻപിടിത്തക്കാരൻ.

Notify me We will inform you when the product arrives in stock. Please leave your valid email address below.