ജലം ഒരു വരം

ജലം ഒരു വരം

എല്ലാ ജീവജാലങ്ങളുടെയും നിലനിൽപിന് അത്യന്താപേക്ഷിതമായ ഘടകമാണ് ജലം .

പ്രകൃതി കനിഞ്ഞു നൽകിയിരിക്കുന്ന ജലശ്രോതസുകളെ സംരക്ഷിക്കാനുള്ള ചുമതല നമുക്കോരോരുത്തർക്കും ഉണ്ട് . കേരളത്തിൽ നാല്പത്തിനാല് നദികളാണ് ഉള്ളത് . ഇതിൽ മൂന്നെണ്ണം കിഴക്കോട്ട് ഒഴുകുന്നവയും ബാക്കിയുള്ള നാല്പത്തിയൊന്നെണ്ണം കിഴക്കുത്ഭവിച്ചു പടിഞ്ഞാറോട്ടു ഒഴുകുന്നവയുമാണ് . ഇന്ന് മിക്ക നദികളും പരിസ്ഥിതി സംരക്ഷണത്തിലെ അപര്യാപതകൾ കാരണം നാശത്തിന്റെ ഭീഷണിയിലാണെന്ന വസ്തുതയിലേക്കു വിരൽ ചൂണ്ടുമ്പോൾ അതിന്റെ കാരണങ്ങളും നാം അറിയാൻ ബാധ്യസ്ഥരാണ് .

വർധിച്ചു വരുന്ന ജനസംഖ്യയും വ്യവസായ  ആവശ്യങ്ങൾക്കുവേണ്ടിയുള്ള നിരന്തരമായ ചൂഷണങ്ങളും  ഇന്ന്  നദികളുടെ നിലനിപ്പിനെ പലതരത്തിൽ  പ്രതികൂലമായി ബാധിക്കുന്നുണ്ട് . അതിൽ പ്രധാനമായും വ്യവസായ  ശാലകളിൽ നിന്നും  പുറന്തള്ളുന്ന   രാസവസ്തുക്കൾ  കലർന്ന മാലിന്യങ്ങൾ  വൻതോതിൽ  നദികളിലേക്കും ഉപനദികളിലേക്കും ഒഴുക്കിവിടുന്നതാണ്  ഇത് നദികളിൽ  വലിയതോതിലുള്ള രാസ മലിനീകരണം  സംഭവിക്കുന്നതിനു  വഴിതെളിക്കാറുണ്ട് . കൂടാതെ ജലത്തിലെ ജീവവ്യവസ്ഥക്കും ഇത്തരം  പ്രവർത്തികൾ കാരണമാകുന്നു. ജലത്തിന്റെ പി.എച്  മൂല്യം വ്യത്യാസപ്പെടുന്നത് കാരണം  മത്സ്യങ്ങളുടെയും  മറ്റു ജല – സസ്യ ജാലങ്ങളുടെയും  നിലനിപ്പിനു  ഭീഷണിയാവാറുണ്ട്  എന്നാണു  ശാസ്ത്രീയ പഠനങ്ങൾ പോലും ചൂണ്ടിക്കാട്ടുന്നത്.   നദികൾ, ,തടാകങ്ങങ്ങൾ തോടുകൾ , പോലെയുള്ള ജല ഉറവിടങ്ങളിലെ ആവാസവ്യവസ്ഥക്കും  ഭീഷണിയുയർത്തുന്ന ഘടകങ്ങളെ  നിയമപരമായി  നിയന്ത്രിക്കേണ്ടതിന്റെ  അനിവാര്യത വർധിപ്പിക്കുന്നു . സംസ്കരിക്കാതെനദികളിലേക്കും മറ്റും പുറന്തള്ളുന്ന  മലിനജലം ജലമലിനീകരത്തിനും കൂടാതെ  നിരവധി  പകർച്ചവ്യാധികൾക്കുപോലും കരമാകാറുണ്ട്. .അസംസ്‌കൃത മാലിന്യങ്ങളുടെ അലക്ഷ്യമായ നിക്ഷേപം നദികളുടെയും  പ്രാദേശിക  ജലശ്രോതസ്സുകളുടെയും ആരോഗ്യത്തെയും  സന്തുലിതാവസ്ഥയെയും ദോഷകരമായി  ബാധിക്കാറുണ്ട് . ഇത്തരത്തിലുള്ള  തുടർച്ചയായ മാലിന്യ നിക്ഷേപങ്ങൾ    ജലമലിനീകരണത്തിനു  പുറമെ ശുദ്ധ  ജല  സ്രോതസുകളുടെ ധൗർലഭ്യതയ്ക്കുംവഴിതെളിക്കും .

നദികളുടെയും മറ്റു ചെറു ജലപാതങ്ങളുടെയും സമീപത്തും തീര പ്രദേശങ്ങളിലും  വൃക്ഷങ്ങളും  ചെറുചെടികളും  വച്ചുപിടിപ്പിക്കുന്നതു  വഴി നദീ തീരം ഇടിഞ്ഞുപോകുന്നത് തടയുന്നതിന് സഹായകമാക ും . ഇതിനുപുറമെ  തീരഭാഗങ്ങളിലെ  കാർബൺ  ഡൈ  ഓക്സിഡിന്റെ അളവ് കുറച്ചു ശുദ്ധമായ  വായു  പ്രദാനം ചെയ്യുന്നതിന് ഉപകാരപ്പെടും. ജലം  ജീവരേഖകളാണ് . കൂടാതെ  നമ്മുടെ നദികൾ  സംസ്കാരത്തിന്റെയും  ഭാഗമാണ്. മണ്ണെടുപ്പിനും  മറ്റു നിർമാണ പ്രവര്ത്തനങ്ങൾക്കുമായി നദീതീരങ്ങൾ   അനധികൃതമായി  കയ്യേറുന്നതു നദികളുടെനാശത്തിനു  പ്രധാനകാരണമാണ്. കൂടാതെ വ്യവസായ ശാലകളിൽ നിന്നും ലോഡ്  കണക്കിന് ജൈവ  മാലിന്യങ്ങൾ വരെ നദികളിൽ നിക്ഷേപിക്കുന്നത് നദികളുടെ നിലനിൽപ്പിനെ  ദോഷകരമായി ബാധിക്കാറുണ്ടെന്നു  ഔദ്യോഗിക  റിപോർട്ടുകൾ   പോലും ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ  നദികളെയും ജലസ്രോതസ്സുകളെയുസംരക്ഷിക്കുന്നതിന്റെ  ഭാഗമായി  1998 ഇൽ പരിസ്ഥിതി സംരക്ഷകരുടെ ആഭിമുഖ്യത്തിൽ  നദി സംരക്ഷണ സമിതികൾ രൂപീകരിക്കുന്നതിന് തീരുമാനമെടുത്തിരുന്നു . ഇതിന്റെ ഭാഗമായി കേരളത്തിലെ നദികളെ സംരക്ഷിക്കുന്നതിനായി ഓൾ കേരളാ റിവർ പ്രൊട്ടക്ഷൻ  സമിതി ( *A . K . R . P . C* ) രൂപീകരിച്ചു . 

1998 ഓഗസ്റ്റ് 17 നു ആലുവയിൽ ചേർന്ന ആദ്യ നദീസംരക്ഷണ* *കൌൺസിൽ  പി എസ്‌  ഗോപിനാഥൻ നായർ* *അധ്യക്ഷനായി 15 അംഗ സമിതിക്കു രൂപം നൽകി .* *കേരളത്തിലെ* *എല്ലാ നദികളെയും സംരക്ഷിക്കുകയും* *അവയുടെ  നിലനിൽപ്പിനു ദോഷകരമായി ബാധിക്കുന്ന കാരണങ്ങൾ   കണ്ടെത്തി ഔദ്യോഗികമായി പ്രവർത്തിക്കുകയുമെന്നതായിരുന്നു* *സമിതിയുടെ ലക്‌ഷ്യം .

ഇതിന്റെ ഭാഗമായി സംസ്ഥാനത്തു വിവിധ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നതിനായി ഇരുപത്തിരണ്ടു ഉപ സമിതികളെ നിയോഗിക്കുകയും ചെയ്തു . ഇതിനോടനുബന്ധിച്ചു എല്ലാ വർഷവും ഒക്‌ടോബർ മൂന്നിന് സംസ്ഥാന നദി ദിനമായി ആചരിച്ചു തുടങ്ങി . നദീസംരക്ഷണങ്ങളുടെ പ്രാധാന്യങ്ങൾ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാക്കിക്കൊണ്ടുള്ള  മുപ്പത്തിയഞ്ചിലേറെ പ്രൊജെക്ടുകൾക്കു ഈ സംഘടനയുടെ  അംഗീകാരത്തോടെ തുടക്കം  കുറിച്ച്  ആവിഷ്കരിച്ച പദ്ധതികളിൽ പ്രധാനപ്പെട്ടവ

നദീവാനിടം –പ്രോഗ്രാം
. നദീസന്ദേശ യാത്ര
ലിറ്റിഗേഷൻസ്
ബ്ലിക്കേഷൻ  ഓഫ്‌ പ്ലംപ്ളേറ്സ്
. പോസ്റ്റർ എക്സിബിഷൻ
സ്ട്രീട് പ്ലെയ്സ്
. ഡോക്യൂമെന്ററീസ്
ജലസംരക്ഷണ  സന്ദേശങ്ങൾ  സമൂഹങ്ങളിൽ എത്തിക്കുന്നതിനുവേണ്ടിയുള്ള ബോധവൽക്കരണ  കാൽനട യാത്രകൾ
വാട്ടർ  ആൻഡ് സോയ്‌ൽ സാമ്പിൾ  ടെസ്റ്റിംഗ്
ബോധവൽക്കരണ പരിപാടികൾ
നീർത്തട  സംരക്ഷണം  കോൺസെർവഷൻ
. നെൽവയൽ  സംരക്ഷണവും  ജൈവകൃഷി വൽക്കരണവും പരിഭോഷിപ്പിക്കുക
. പൊതുസ്ഥലങ്ങളിലും
തെരുവോരങ്ങളിലും മരങ്ങൾ വച്ചുപിടിപ്പിക്കൽ

. നദിക ളിലെ
മണ്ണെടുപ്പിനെതിരെ നടപടിയെടുക്കൽ
നദികളുടെ തീരം
ഇടിച്ചുനികത്തുന്നതിനു എതിരെയുള്ള നടപടികൾ  നദീ തീരങ്ങളിലെ ശുചിത്വവും ഹരിതഭംഗിയും
നിലനിർത്തുക
തീര പ്രദേശങ്ങൾ
കേന്ദ്രീകരിച്ചുള്ള അനധികൃതമായ  ചെളി നീക്കംചെയൂന്നുന്നതു തടയുക
ജലശ്രോതസുകൾ  മലിനീകരിക്കുന്നതിനെതിരെയുള്ള സമരപരിപാടികൾ

. തീര പ്രദേശങ്ങളിൽ വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ച പാരിസ്ഥിതിക വ്യവസ്ഥയെ  സംരക്ഷിക്കുക
. മാലിന്യനിക്ഷേപങ്ങൾ തടയുക തുടങ്ങിയ പ്രധാന പ്രൊജെക്ടുകൾ  അടക്കം പരിസ്ഥിതി സംരക്ഷണ ക്ലബ്ബുകൾ  രൂപീകരിക്കുന്നതുവരെയുള്ള മുപ്പത്തിരണ്ട്  പ്രവർത്തന തത്വങ്ങൾ
അടങ്ങുന്ന മാർഗ രേഖകൾ സംസ്ഥാന  പരിസ്ഥിതി മന്ത്രാലയം  അംഗീകരിച്ചു നടപ്പിലാക്കിവരുന്നുണ്ട്

നദികളില്ലെങ്കിൽ പരിസ്ഥിതിയില്ല പരിസ്ഥിതി ചൂഷണം തടയുക പരിസ്ഥിതി സംരക്ഷണ  പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക ആരോഗ്യമുള്ള പരിസ്ഥിതി സിസ്റ്റം കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്

ജലം ഒരു വരം

Akhil

Leave a Comment

Your email address will not be published. Required fields are marked *