എൻ്റെ first fishing experience

fishing freaks സും ഉണ്ണിച്ചേട്ടൻ്റെ (OMKV) ചാനലും ഒക്കെ കണ്ട് മൂടായി നേരെ വിട്ട് ഡിക്കാത്ത്ലോണിലേക്ക്. ലക്ഷ്യം ചൂണ്ട ഇടാൻ ഉള്ള ഒരു മിനിമം സെറ്റപ്പ് ഒപ്പിക്കലായിരുന്നു. ഫിഷിങ്ങ് ന് മാത്രമായിട്ടുളള സാധനം കിട്ടുന്ന ഷോപ്പ് കോഴിക്കോട്‌ ഉണ്ടോന്ന് അറിയില്ല അത് കൊണ്ട് ഡിക്കാത്ത്ലോൺ തന്നെ ശരണം.

യുട്യൂബ് ചാനലീന്ന് കേൾക്കാറുള്ള കുറച്ച് ഫിഷിംങ്ങ് ആയിട്ട് ബന്ധപ്പെട്ടുള്ള വാക്കുകൾ തട്ടി വിട്ടു, അവിടത്തെ സെയിൽസ് ബോയിയെ ഞാൻ കുറേ കാലമായി ഈ പണി തുടങ്ങീട്ട് എന്ന് തോന്നിപ്പിക്കലാണ് ദുരുദ്വേശം. അവൻ ഈ സീനൊക്കെ പണ്ടേ വിട്ടതാണ് എന്ന് മനസ്സിലായപ്പോ ഞാൻ തള്ള് നിർത്തി. ഓരോ സാധനങ്ങളുടേം വില കണ്ട് ഞെട്ടി ഞെട്ടി മതിയായത് കൊണ്ടും ഏതാ എടുക്കേണ്ടത് എന്ന മിനിമം ബുദ്ധി ഇല്ലാത്തത് കൊണ്ടും കയ്യിൽ ഉള്ള കാശിന് ഒപ്പിച്ച് വേണ്ട എല്ലാം കൂടെ വാങ്ങി അവിടെ നിന്ന് ഇറങ്ങി. അതോടെ കേട്ട് മാത്രം ശീലമുള്ള ലൂർ, റീൽ, ബ്രയിസ്, ലീഡർലൈൻ ഒക്കെ ആദ്യമായി കയ്യിൽ എത്തി.

പിറ്റേന്ന് രാവിലെ നേരത്തെ എണീറ്റു ഇനി ഏതെങ്കിലും പുഴയിലോട്ട് പോവണം " നേരെ പോവുന്നു, ചൂണ്ട സെറ്റ് ചെയ്യുന്നു , കാസ്റ്റ് ചെയ്യുന്നു, മീൻ പിടിക്കുന്നു" ഇതാണ് പ്ലാൻA, പ്ലാൻ Bവഴിയെ വരുന്നുണ്ട്,😀.

നേരെ അടുത്തുള്ള പുഴയിലേക്ക് വിട്ടു, കുറച്ച് സമയം എടുത്തെങ്കിലും കഷ് ട്ടപ്പെട്ട് എറിയാൻ പടിച്ചു.പിന്നീട് അവിടെ നടന്നത് ഇതായിരന്നു

  1. ചൂണ്ട സെറ്റ് ചെയ്യുന്നു
  2. കാണാൻ രസമുള്ള ലൂർ ഇടുന്നു
  3. കാസ്റ്റ് ചെയ്യുന്നു

നാല് മാത്രം നടക്കുന്നില്ല. കുറച്ച് വട്ടം എറിയും ലൂർ മാറ്റും അങ്ങനെ എറിഞ്ഞ് എറിഞ്ഞ് ആദ്യം ഇട്ട ലൂർ തന്നെ ഇടേണ്ട അവസ്ഥ ആയപ്പോ പരാവാടി നിർത്തി അപ്പോ തന്നെ സിംപിൾ ആയിട്ട് 5 മണിക്കൂർ എതിലേയോ പോയിരുന്നു, രാവിലത്തെ ചായ പോലും കുടിച്ചിട്ടില്ല. അങ്ങനെ പരിവാടി എകദേശം അവസാനിപ്പിച്ചു നേരെ ഹോട്ടലിൽ കയറി നമ്മുടെ ദേശീയ ഭക്ഷണമായ പൊറോട്ടം ബീഫും കഴിച്ച്.

ഇനിയാണ് പ്ലാൻ B, ''പുഴ മത്സ്യം " ഈ ബോർഡാണ് ലക്ഷ്യം. വീട്ടിൽന്ന് വൻ ഷോ ഇട്ട് ഇറങ്ങിയതാണ് തൊപ്പിയും ഫേയ്സ് മാസ് കും ഫുൾ സ്ലീവ് ഷർട്ടും ഒക്കെ ഇട്ട്, ഇനിപ്പോ വെറും കയോടെ കേറാനും പറ്റില്ല. അങ്ങനെ പുഴ മത്സ്യം വാങ്ങി അതിനെ ഹുക്കിൽ തുളച്ച് കയറ്റി ചൂണ്ട ഇട്ട് പിടിച്ച ഒരു ഫീലിംഗ് വരുത്തി നേരെ വീട്ടിലേക്ക്. ഇത് കണ്ട വീട്ടുകാരും വൻ ഹാപ്പി, അടുത്ത പണി പുറകേ വരുന്നുണ്ട്.

പിറ്റേന്ന് രാവിലെ അമ്മ വിളിച്ച് ഉണരത്തുന്നു " മോനെ ചൂണ്ട ഇടാൻ പോണില്ലേ എന്നും ചോയ്ച്ച് " ( വാങ്ങിയ മീൻ ഫ്രഷ് അല്ലാന്ന് അമ്മക്ക് മനസ്സിലായി ണ്ട് ഞാൻ പിടിച്ചല്ലാന്നും, പക്ഷേ എല്ലാരേം മുന്നിൽ ഇട്ട് നാറ്റിച്ചിട്ടില്ല ).

എൻ്റെ ഭാഗത്തും തെറ്റുണ്ട് വെറും കൈയോടെ ഇന്ന് വന്നാ മതിയായിരുന്നു, പക്ഷേ ഫിഷിംങ്ങ് നോടുള്ള ആഗ്രഹം മനസ്സിന്ന് പോയിട്ടില്ല, അതോണ്ട് പിന്നീടും പോണം എന്ന് തന്നെ ഉറപ്പിച്ചു.അതിന് മുമ്പ് നല്ലോണം ഇതൊക്കെ ഒന്ന് പടിച്ചിട്ടാവാം എന്ന് ഞാൻ വിജാരിച്ചു.അത് കൊണ്ട് നേരെ ഫോൺ എടുത്ത് യു റ്റ്യൂബ് തുറന്നു.

വാൽക്കഷ്ണം:" ഈ ഒരു അനുഭത്തോടെ ആണ് ഈ സെബിൻ ചേട്ടനും ഉണ്ണിച്ചേട്ടനും ഒക്കെ എത്ര കഷ്ട്ടപ്പെട്ടാണ് ഇത് ചെയ്യുന്നേ എന്ന് മനസ്സിലായത് പിന്നെ എന്ത് എവിടെ എപ്പോ ഉപയോഗിക്കണം എന്ന അവർടെ സ്കില്ലും സമ്മതിക്കണം".

-- By Arshad Hussain Salafi

Leave a comment

Please note, comments must be approved before they are published