പുഴകളെ എങ്ങനെ സംരക്ഷിക്കാം

ഭൂമിയിലെ പ്രധാന ജലാശയങ്ങളാണ് പുഴകൾ. മലകളിൽ നിന്നുള്ള നീറുറവകളിലൂടെയും മഴവെള്ളം മുഖേനെയും തോടുകളും അരുവികളും ചേർന്നുമെല്ലാം പുഴകൾ രൂപപ്പെടുന്നു. ഏറെ സംരക്ഷിക്കപ്പെടേണ്ട ഒന്നാണ് ഇവകൾ എന്നാൽ ഈ തലമുറ ഏറെ നശിപ്പിക്കാൻ ശ്രമിക്കുന്നത് അവയെയാണ്.

കുടിവെള്ളത്തിനും, കുളിക്കാനും, അലക്കാനും, പൊള്ളുന്ന വേനലിൽ ഒന്ന് നീന്തുവാനും അടുത്തുള്ള പുഴയിലും, നദിയിലും, നാട്ടുകാർ വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു ഏതാനും ദശകങ്ങൾക്ക് മുമ്പ്. ഇന്ന് അങ്ങനെ അവയെ ആശ്രയിച്ചാൽ ഒരു പക്ഷെ ഇല്ലാത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. ലോകത്ത് പലയിടത്തും എന്ന പോലെ ഭാരതത്തിലെ നദികളും ഒരു കാലത്ത് ഭാരത സംസ്കാരത്തിന്റെ ഭാഗമായ പുണ്യതീർഥങ്ങളായിരുന്നവ, മലിനജല സ്രോതസ്സുകളായിരിക്കുന്നു, എന്നാലും നമുക്കവ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. നാടിന്റെ ജീവനാഡികളാണവ, രാജ്യത്തിന്റെ ഭാവിയും പല വിധത്തിൽ നദികളുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു.

വ്യവസായ മാലിന്യങ്ങൾ പുറംതള്ളൽ, കാർഷിക ഭൂമിയിൽ നിന്നുള്ള രാസവളങ്ങൾ കലർന്ന മലിനജലം ഇവയൊക്കെ നിരവധി പ്രദേശങ്ങളിൽ നിന്നും നദികളിലേക്ക് പ്രവേശിക്കുന്നു.

കൃഷിക്ക് ഉപയോഗിക്കുന്ന രാസവളങ്ങൾ നദികളെ സംബന്ധിച്ച് മാരകമാണ്. കുറഞ്ഞത് രണ്ട് ശതമാനമെങ്കിലും ജൈവവളങ്ങൾ ഉണ്ടെങ്കിലേ മണ്ണിനെ മണ്ണ് എന്ന് പറയാനാവൂ. എന്നാൽ രാസവാതുക്കളും കീടനാശിനികളും ചേർത്ത് മണ്ണിലെ ജൈവാംശങ്ങളെ എടുത്ത് കളയുകയാണ്.

നഗരപ്രദേശങ്ങളിലെ വ്യവസായശാലകളിൽ നിന്നും കൃഷിപ്പാടങ്ങളിൽ നിന്നും പുറംതള്ളുന്ന രാസപദാർഥങ്ങളടങ്ങിയ വെള്ളമാണ് നദി-മലിനീകരണത്തിന്റെ പ്രധാനകാരണങ്ങൾ.

നദികളിലേക്ക് പുറം തള്ളുന്നതിനു മുമ്പ് വ്യവസായശാലകൾ തന്നെ അവരുടെ വ്യാവസായിക മാലിന്യങ്ങൾ സംസ്കരിക്കണം എന്നതാണ് നിലവിലുള്ള രീതി. ഇപ്രകാരം മുന്നോട്ട് പോയാൽ നമുക്ക് നമ്മുടെ സഹജീവികളെയും, വരും തലമുറകളെയും രക്ഷിക്കാൻ ആകും. നിലവിൽ ഉള്ള സാഹചര്യം തന്നെ പരിശോധിക്കും മനസിലാക്കാം ശുദ്ധജലത്തിന്റെ അഭാവത." *ഒരിക്കൽ ഈ ലോകം വെള്ളത്തിനു വേണ്ടി അടി ഉണ്ടാക്കും* " എന്ന് പറയുന്നതിലും ഒരു തെറ്റും ഇല്ല, കാരണം ഇന്നത്തെ സ്ഥിതി അതാകുന്നു. പൈസ കൊടുത്ത്‌ വെള്ളം വാങ്ങി കുടിക്കേണ്ട അവസ്ഥയിൽ ആണ് നാം ഇന്ന്. ഇനിയും മുൻകരുതലുകൾ എടുക്കുന്നില്ലെങ്കിൽ വലിയ വിപത്തുകളാകും നമ്മെ കാത്തിരിക്കുന്നത്.

നദി (പുഴ) മലിനീകരണം തടയാൻ കർശന നിയമങ്ങളും അവ നടപ്പിലാക്കാനുള്ള നിശയധാർട്യവുമാണ് ഇനി വേണ്ടത്, നദികൾ തോറും നീന്തിച്ചെന്ന് അവ വൃത്തിയാക്കാൻ ഒന്നും പോകേണ്ടതില്ല. പകരം അവയെ അശുദ്ധമാക്കുന്നത് നമ്മൾ അവസാനിപ്പിച്ചാൽ ഒരൊറ്റ മഴക്കാലത്തെ വെള്ളം മതി നദികൾ എല്ലാം തനിയെ ശുദ്ധികരിച്ചോളും. അനാവശ്യ മാലിന്യങ്ങൾ, പ്ലാസ്റ്റിക് തുടങ്ങിയവ നദികൾക്കും, തൊടുകളിലേക്കും വലിച്ചെറിയാതിരിക്കുക. പ്ലാസ്റ്റിക്കുകൾ പുനരുപയോഗം ചെയുക(അലങ്കാര വസ്തുക്കൾ ഉണ്ടാകാൻ പ്രയോജന പെടുത്തുക).

വരാനിരിക്കുന്ന വർഷങ്ങളിൽ നമ്മുടെ നദികൾക്ക് നഷ്‌ടമായ മാതൃസ്ഥാനവും സകലമാലിന്യനാശനശക്തിയും തിരിച്ചു നൽകുവാനാവുമെന്നതാണ് എന്റെ വിശ്വാസം. നദികൾക്ക് പരിശുദ്ധമായൊരു ഭാവി ഉണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. അവയുടെ പരിശുദ്ധി, നമ്മുടെ അതിജീവനത്തിന്റെ മാത്രം ആവശ്യാർത്ഥമല്ല, മനുഷ്യാത്മാക്കളുടെ ഉന്നമനത്തിനും നാട്ടിലെ നദികളുടെ പവിത്രതയും വീണ്ടെടുപ്പിനും ആവശ്യമാണ്.

-- By Praveen P

Leave a comment

Please note, comments must be approved before they are published