റാസ് അൽ ഖൈമയിലെ ആ വലിയ വീട്ടിലേക്കു ഒരു യാത്ര

റാസ് അൽഖൈമ  : യുനൈറ്റഡ് അറബ് എമിറ്റസുകളിലൊന്നായ റാസൽ ഖൈമയിലെ പ്രേതഭവനമെന്നറിയപ്പെടുന്ന അൽ ഖാസിമി പാലസ് ന്റെ  ചരിത്രത്തിലേക്ക്‌ വിരൽ ചൂണ്ടുന്ന ചില ഉൾക്കാഴ്ചകൾ.

ജിന്നുകളുടെ പറുദീസ എന്നൊരു വിളിപ്പേരുണ്ട് റാസൽഖൈമയ്ക്ക് .  ആ പേര് വരാൻ കാരണം തന്നെ 35 വർഷങ്ങൾക്കു മുൻപ്‌ ഷെയ്ഖ് അബ്ദുൽ അസീസ് അൽ ഖാസിമി താമസത്തിനു വേണ്ടി നിർമിച്ച കൊട്ടാരമാണ് . 1985 ഇൽ പണികഴിപ്പിച്ച ഈ കൊട്ടാരത്തിൽ ഷൈയ്ക്കും കുടുംബവും അധികനാൾ താമസിച്ചില്ല അതിനു പിന്നിലുള്ള നിരവധി അഭ്യൂഹങ്ങൾ തന്നെയാണ് ഈ കൊട്ടാരത്തെ പിന്നീട് പ്രേതഭവനമെന്നും നിഗൂഡതകളുടെ കൊട്ടാരമെന്നും ഒക്കെ അറിയപ്പെടാൻ കാരണം . 39 മുറികളോടുകൂടിയ കൊട്ടാരത്തിന് 25000 ചതുരശ്ര അടി വിസ്തീർണമാണുള്ളത്‌ . ഇതിനു പുറമെ കൊട്ടാരത്തിനുള്ളിൽ ഉള്ള എല്ല മുറികൾക്കും ഒരേ വാസ്തുവിദ്യയും  പെയിന്റിങ്ങും നൽകിയിട്ടുണ്ട്  എന്നുള്ളതാണ് മറ്റൊരു സവിശേഷത . കൊട്ടാരത്തിനുള്ളിൽ  നിന്നും നിരന്തരമായുള്ള പ്രേത സാന്നിധ്യം അനുഭവപ്പെട്ടതിനെത്തുടർന്നു കുടുംബത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് രാജാവ് കൊട്ടാരം വിൽക്കാൻ തീരുമാനിച്ചതെന്നാണ് പറയപ്പെടുന്നത് . ഇൻഡ്യൻ , ഇറാൻ , മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലെ വാസ്തു വിദ്യകളുടെ ഒരു സംയോജിത സൗന്ദര്യമാണ് കൊട്ടാരത്തിനുള്ളത് .

പിന്നീട് അദ്ദേഹം ഈ കൊട്ടാരം വിനോദസഞ്ചാരികൾക്ക് തുറന്നുകൊടുത്തതോടെയാണ്  റാസൽ ഖൈമയിലെ പ്രേതവീട് എന്ന അപരനാമത്തിൽ ഉണ്ടായിരുന്ന കൊട്ടാരം എമിറ്റസിന്റെ തന്നെ ടൂറിസം മേഖലക്ക് ഒരു പുതിയ തിലകക്കുറിയായി മാറിയത് .  വ്യത്യസ്തങ്ങളായ നിരവധി ചുവർ ചിത്രങ്ങൾ, തടിയിൽ തീർത്ത മനോഹരങ്ങളായ ശില്പങ്ങൾ എല്ലാം സന്ദർശകർക്ക് നവ്യാനുഭൂതി നൽകുന്നവയാണ് .  കൂടാതെ ഈ കൊട്ടാരത്തിനുള്ളിലുള്ള ഇടുങ്ങിയ കോണിപ്പടികളും പടികളോട് ചേർന്നനുഭഭപ്പെടുന്ന വെളിച്ചക്കുറവും ഒരു പ്രേതസിനിമയേ വെല്ലും.    


നാല്   നിലകളിൽ പണിതീർത്ത കൊട്ടാരത്തിന്റെ ബാല്കണിയിൽ നിന്നു നോക്കിയാൽ സൂര്യാസ്തമനം വ്യക്തമായി കാണുവാൻ കഴിയുന്നത് സന്ദർശകരെ തികച്ചും ഉദ്വെഗഭരിതരാക്കാറുണ്ട് .  റാസൽ ഖൈമയുടെ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന ഈ കൊട്ടാരത്തിൽ 75 ദിർഹംസ് നൽകിയാൽ പ്രവേശന ടിക്കറ്റ് ലഭിക്കും . 

--By Akhil Nedumankavu

Leave a comment

Please note, comments must be approved before they are published