സഞ്ചരിക്കുന്ന ചിത്രശാല

ദുബായ് : " കഴിഞ്ഞ ദിവസം ഒരു ഒഴിവുദിനം കിട്ടിയപ്പോൾ എമിരേറ്റ്സ് മാളിൽ വരെ ഒന്നുപോയി .. അപ്പോഴാണ് അവിചാരിതമായി ഒരു കൗതുക കാഴ്ച കാണാനിടയായത്.മാളിന് പിന്നിലുള്ള വിശാലമായ പുൽമൈതാനത്തിലൂടെ നടന്നു നീങ്ങിയപ്പോൾ ഒരു ഈന്തപ്പനയുടെ ചു
ആകാംക്ഷ കൊണ്ട് ഞാനും അവിടെ എത്തി . ഒരു ക്യാൻവാസിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരയ്ക്കുന്ന ഒരു അപ്പൂപ്പൻ . തിരക്കൊഴിഞ്ഞപ്പോൾ ഞങ്ങൾ പരിചയപ്പെട്ടു . പേര് മുഹമ്മദ് ഹമീദുള്ള .. ദേശം ഉസ്ബകിസ്ഥാൻ .. പ്രായം അറുപത്.
വാർദ്ധക്യത്തിന്റെ നിറവിലും തന്റെ കരവിരുതിൽ വിരിയുന്ന ചിത്രങ്ങൾക്കെല്ലാം യൗവ്വനം.

എണ്ണിയാലൊടുങ്ങാത്ത അത്ര ചിത്രങ്ങൾ വരച്ചു സ്വന്തം നാട്ടിൽ ഒട്ടേറെ ബഹുമതികൾ തന്നെ തേടിയെത്തിയെങ്കിലും ഇപ്പോഴും താൻ ആത്മസംതൃപ്തി നേടുന്നത് ആളു കൂടുന്ന ഏതെങ്കിലും ഒരു തുറന്നയിടം കണ്ടെത്തും .. ആവശ്യക്കാരുടെ അഭ്യർത്ഥന അനുസരിച്ചു നിമിഷങ്ങൾക്കുള്ളിൽ ചിത്രം വരച്ചു നൽകും . വര്ഷങ്ങളായി ദുബായിലും യു എ ഇ യിൽ പല വിനോദസഞ്ചാരങ്ങളിലെയും തണൽ മരചുവടുകൾ ചിത്രപ്പുരകളാക്കുകയാണ് ഹമീദുല്ല എന്ന ചിത്രകാരൻ.
കോവിഡ് മാനദണ്ഡങ്ങൾ ഉണ്ടായിരുന്നപ്പോഴും ഓൺലൈൻ വഴി ആവശ്യത്തിന് ചിത്രങ്ങൾ വരച്ചു നൽകാൻ കഴിഞ്ഞതായി അദ്ദേഹം പറയുന്നു . എണ്ണ ഛായാ ചിത്രങ്ങൾക്കാണ് കൂടുതൽ ആവശ്യക്കാർ .. അൻപതു ദിർഹംസ് മുതൽ ചിത്രത്തിന്റെ വലിപ്പവും വൈവിധ്യവും അനുസരിച്ചാണ് ചാർജ് പറയുന്നതെങ്കിലും മിക്കപ്പോഴും ആവശ്യപ്പെട്ട പണം നൽകാതെ ചിത്രങ്ങൾ വാങ്ങിപോകുന്നവരോടും പരിഭവം ഒന്നും കാണിക്കാതെ താങ്ക്സ് എന്ന രണ്ടക്ഷരം മാത്രം പറഞ്ഞു ഒരു നിറഞ്ഞ പുഞ്ചിരിയോടെ മാത്രമേ യാത്രയാക്കാറുള്ളെന്നു അദ്ദേഹം പറയുന്നു .

എന്നാൽ വിദേശികളായ വിനോദ സഞ്ചാരികൾ എത്തിയാൽ ആവശ്യപ്പെടുന്ന ചാർജിനു പുറമെ ആയിരവും രണ്ടായിരവും ദിർഹംസ് വരെയും നൽകാറുണ്ട് . ഏറ്റവും കൂടുതൽ ചിത്രം വരപ്പിക്കുന്നതിനായി തന്നേ തേടിയെത്താറുള്ളത് മൊറോക്കോ . ഇൻഡോനേഷ്യ . ഈജിപ്ത് . ഫിലിപ്പീൻസ് , റഷ്യ , എന്നീ രാജ്യക്കാരാണ് . എന്നാൽ ഇന്ത്യക്കാരായ ഒട്ടേറെ ഉപഭോക്താക്കളും സ്ഥിരമായി അദ്ദേഹത്തിനുണ്
വിലപേശൽ വിനോദ"മാക്കിയവരാണ് ഇന്ത്യക്കാർ എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം ; എങ്കിലും പറഞ്ഞുറപ്പിച്ച തുക തീർത്തു കൊടുക്കാറുണ്ട് . വിവാഹ സമ്മാനമായും ജന്മദിന വാർഷിക സമ്മാനമായും പ്രണയ സമ്മാനങ്ങളായും ഒക്കെയാണ് ധാരാളം ചിത്രങ്ങൾ വരയ്ക്കാറുള്ളതെങ്കിലും വിനോദ സഞ്ചാരികൾക്കു കൂടുതലും ആവശ്യം താൻ മുൻപ് വരച്ച ചിത്രങ്ങളോടും ചിത്രം വരക്കുന്നത് കാണുമ്പോഴുള്ള കൗതുകം കൊണ്ടുമാണ് ചിത്രങ്ങൾ വാങ്ങാൻ എത്തുന്നത് . ഓയിൽ പെയിന്റിംഗ് , കാർട്ടൂണുകൾ , പെൻസിൽ ഡ്രോയിങ് എന്നിവയും അമീദുല്ലയുള്ളയുടെ ചിത്
ഏതൊരു ഫോട്ടോ നൽകിയാലും മണിക്കൂറുകൾക്കുള്ളിൽ യാഥാർഥ്യത്തെ വെല്ലുന്ന ജീവൻ തുടിക്കുന്ന ചിത്രങ്ങൾ തന്റെ ക്യാൻവാസിൽ തയ്യാറാകും . നേരിൽ കണ്ടും വരയ്ക്കാറുണ്ട് . വരയ്ക്കാൻ കൊടുത്ത ഫോട്ടോയും വരച്ചുനല്കിയ ഫോട്ടോയും
തന്റെ അരികിൽ എത്തുന്നവർക്കെല്ലാം ഒരു പേപ്പറിൽ വാട്സ്ആപ് നമ്പറും മെയിൽ ഐഡിയും നൽകാറുണ്ട് . അങ്ങിനെ വിദേശങ്ങളിൽ നിന്നും ധാരാളം ആവശ്യക്കാർക്ക് ഓൺലൈൻ വഴിയും ചിത്രങ്ങൾ വരച്ചു നൽകും . വർഷങ്ങൾ നീണ്ട ചിത്ര രചനാ പ്രയാണത്തിൽ ഒട്ടേറെ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട് ഈ ""സഞ്ചരിക്കുന്ന ചിത്ര ശാല"യുടെ ശില്പി .വിദേശ ജീവിതം അവസാനിപ്പിച്ച് പോകാൻ പലപ്പോഴും പ്രായം നിര്ബന്ധിക്കുമ്പോഴും ചിട്ടയായ ജീവിതചര്യകൾ ഉള്ളതിനാൽ വാർധക്യ സഹജമായ രോഗങ്ങളൊന്നുമില്ല . ചെറുപ്പം മുതലേ ചിത്രം വരയ്ക്കാൻ വാസന ഉണ്ടായിരുന്നു .
പിന്നീട് അത് ഒരു വിനോദമാക്കി . തുടർന്നും വരച്ചു . തനിക്കു തിരിച്ചറിയാൻ കഴിയാത്ത തന്റെ കഴിവ് തന്റെ ചിത്രങ്ങളെ സ്നേഹിക്കുന്നവർ തിരിച്ചറിഞ്ഞപ്പോൾ ചിത്ര രചന തന്റെ ജീവിതവും ജീവിതമാർഗവുമായി എന്നു അഭിമാനത്തോടെ പറയുന്ന ഈ ചിത്ര മുത്തശ്ശൻ.
-- By Akhil Nedumankavu