My fishing story

ചെറുപ്പം മുതലേ ചൂണ്ട ഇടുന്നത് വലിയ ഹരം ആയിരുന്നു.... പണ്ട് സ്കൂൾ വെക്കേഷൻ കാലത്തു അമ്മയുടെ വീട്ടിൽ നില്കാൻ പോകും അവിടുത്തെ പാടത്തും kulathilum ആയിരിക്കും വെക്കേഷൻ മുഴുവൻ... കാലം കടന്നുപോയി...
പഠിത്തം ജോലി അങ്ങനെ പല thirakkulalil ആയി ജീവിതം കടന്നു pokumbolanu ജിയോ തരംഗം ഇന്ത്യ യിൽ ആഞ്ഞടിക്കുന്നത്..... അങ്ങനെ വാട്സാപ്പ് il നിന്നും പ്രവർത്തന മേഖല you ട്യൂബ് ലേക്ക് മാറുന്നത്...
പല പല ഫിഷിങ് വീഡിയോ കൾ കണ്ടപ്പോളും ഫിഷിങ് freaks സബ്സ്ക്രൈബ് ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത് varal മീനിനെ പിടിക്കുന്ന വീഡിയോ കൾ ആയിരുന്നു.
അങ്ങനെ ഞാനും oru ഫിഷിങ് ഗിയർ വാങ്ങി... വാരലിനെ പിടിക്കാൻ ഇറങ്ങിയിട്ട് എന്റെ ഫ്രോഗിൽ വലിയ oru തവള മാത്രം അടിച്ചതൊന്നും എന്നെ തളർത്തയില്ല.... പതിയെ പ്രവർത്തന മേഖല കടലിലേക്ക് മാറ്റി.
"എന്റെ ഫിഷിങ് il നടന്ന മറക്കാനാവാത്ത ആ സംഭവത്തിലേക്ക് "
കൊച്ചിയിലെ ഗ്രോസറി പാലത്തിന്റെ മുകളിലും ഹാർബർ ലും, walkway യിലും ഒക്കെയായായി ഞാൻ എന്റെ കാസ്റ്റിംഗ് തുടർന്ന് കൊണ്ടേ ഇരുന്നു.
എവിടെ ഇട്ടാലും കൂരി... വീട്ടിൽ ഭാര്യ യുടെ മുഖം കറുപ്പിക്കൽ കൂരിയുടെ കുത്തിനേക്കാൾ അസഹ്യമായ അവസ്ഥയിൽ ഏതു വിധേനയും oru ചെമ്പല്ലിയെ യോ hamoor നേയോ പിടിക്കണം എന്ന് അതിയായി ആഗ്രഹിച്ചു....
അങ്ങനെ oru സൺഡേ രാവിലെ തന്നെ വൈപ്പിൻ ലേക്ക് വച്ചു പിടിച്ചു, എപ്പോളും ചെമ്മീൻ bite ആക്കുന്നത് കൊണ്ടാണോ ഇനി കൂരി മാത്രം അടിക്കുന്നത്.....
അങ്ങനെ 50 rs yude ചാള വാങ്ങി വലിയ കഷ്ണം കൾ ആക്കി ഇട്ടു.... ആകെ അടിച്ചത് കൂരി മാത്രം ... ഇടയ്ക്കു ആകെ കയ്യിലുള്ള oru shad ഇടയ്ക്കിടയ്ക്ക് ഇട്ടു try ചെയ്തു.... oru രക്ഷയുമില്ല... അടുത്ത് നിൽക്കുന്നവർ ജീവനുള്ള ചെമ്മീൻ ഇട്ടു ചെമ്പല്ലി യെ പിടിക്കുന്നു.... അവരോടു കുറച്ചു ചെമ്മീൻ ചോദിക്കണമെന്നുണ്ട്... പക്ഷെ... എന്തോ... അത് പറ്റിയില്ല.
രാത്രി 7 മണി ആകെ കിട്ടിയത് 4 കൂരി എന്റെ അതുവരുള്ള ജീവിതത്തിൽ ചൂണ്ട ഇടൽ വെറുത്ത നിമിഷം... എല്ലാരും ചൂണ്ട ഇടൽ നിർത്തി പോയി തുടങ്ങി ഞാൻ തളർന്നു..... അവിടെ നിരത്തി കെട്ടിയ ആ പടിയിൽ ഇരുന്നു റോഡ് ഉം real ഉം ഒക്കെ അഴിച്ചു..... എന്റെ കണ്ണുകൾ നിറഞ്ഞു...
ചേട്ടാ....
പെട്ടന്ന് ഞാൻ ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ അവിടെ നേരത്തെ ചൂണ്ട ഇട്ടിരുന്നൊരു പയ്യൻ.
ചേട്ടാ എന്റെ കയ്യിൽ കുറച്ചു ചെമ്മീൻ ഉണ്ട്... ഞാൻ ഇത് വീട്ടിൽ കൊണ്ടുപോണില്ല... ചേട്ടൻ ചൂണ്ട ഇടുന്നെൽ ഇതെടുത്തോ.....
ഞാൻ.. നിർത്തി... നീ ഇത് വീട്ടിൽ കൊണ്ട് പൊക്കോ...
ഇല്ല ഏട്ടാ... വീട്ടിൽ ഫ്രിഡ്ജ് repair ആണ്... ഇത് കളയേണ്ടി വരും.
ഒന്നും മിണ്ടാതെ നിന്ന എന്റെ കയ്യിലേക്ക് ആ കവർ വച്ചു തന്നിട്ട് അവൻ നടന്നു നീങ്ങി..
ഞാൻ ചുറ്റിനും നോക്കി ആരും ഇല്ല... റോടു എടുത്തു കായലിലേക്ക് എറിഞ്ഞാലോ എന്ന് പോലും ഞാൻ ആലോചിച്ചു... ഒരു 10 min അവിടെ അങ്ങനെ ഇരുന്നു... ഞാൻ പതിയെ എഴുന്നേറ്റു ബൈക്ക് സ്റ്റാർട്ട് ചെയ്തു....
വണ്ടി മുന്നോട്ടു പൊയ്ക്കൊണ്ടേ ഇരുന്നു.... എന്റെ മനസ്സ് മുഴുവൻ അന്നത്തെ പരാജയത്തിന്റെ ചിന്തകളിൽ അങ്ങനെ പാറി നടന്നു...
പെട്ടന്നാണ് ബൈക്ക് gutter il വീണത്.. ഞാൻ വണ്ടി സൈഡ് ലേക്കാക്കി... ബോൾഗാട്ടി പാലത്തിന്റെ മുകളിൽ. സ്ഥാനം തെറ്റിയ റോഡ് ഞാൻ കയ്യിലെടുത്തു...... പക്ഷെ പെട്ടന്ന് തന്നെ എന്തെന്നില്ലാത്ത ഒരു ആവേശം എനിക്ക് കേറി... തോൽക്കാൻ മനസ്സില്ലാത്തതുപോലെ.... അവിടെ ship ലോക്ക് cheythidunna ഒരു ജെട്ടി ഉണ്ട്... ഞാൻ ബൈക്ക് എടുത്തു താഴേക്കിറങ്ങി.... ജെട്ടി ലക്ഷ്യമാക്കി നീങ്ങി...
സമയം 8 മണിയോടടുക്കുന്നു, അവിടെ കുറച്ചു ചെറുപ്പക്കാർ ഇരുന്നു samsarikkunnundu.. pubg യും തേപ്പും ഒക്കെയാണ് സംസാര വിഷയം.....
ഒരു ചേട്ടൻ വലയൊക്കെ മടക്കി പോകുവാന്.... എന്തായി..ഞാൻ ചോദിച്ചു
ഒരു രക്ഷയുമില്ല ഞാൻ പോകുവാന്...
എന്റെ പ്രതീക്ഷകൾ പതിയെ അലിഞ്ഞില്ലാതാകാൻ തുടങ്ങി
എന്തായാലും ഒന്ന് try ചെയ്യാം..... ആ പയ്യൻ തന്ന ചെമ്മീൻ മാത്രമാണ് കയ്യിലുള്ളത്....
ഞാൻ 3 ചെമ്മീൻ എടുത്തു ചൂണ്ടയിൽ "റ" ഷേപ്പ് il കൊരുത്തി ഇട്ടു. എന്തോ അങ്ങനെ ചെയ്യാൻ എനിക്കു തോന്നി... ഒരു 5 min ആയിട്ടുണ്ടാവും, എന്റെ റോഡിൽ അതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു പ്രകമ്പനം... ഞാൻ reel ന്റെ പിടി ആഞ്ഞു കറക്കി...തിരിച്ചുള്ള ആ fight il നിന്നും ഒരുകാര്യം ഉറപ്പായി ഇത് കൂരി അല്ല ...
അങ്ങനെ ഒരുവിധം ഞാൻ അവനെ കരക്കെത്തിച്ചു...
കരയിൽ കിടന്നുള്ള പിടച്ചിൽ മാത്രം അറിയുന്നുണ്ട് ഇരുട്ടായതിനാൽ ഒന്നും കാണാൻ വയ്യ... ഞാൻ ആ പയ്യന്മാരെ വിളിച്ചു... ഒരാൾ ഓടി വന്നു, മൊബൈൽ ടോർച് ഓൺ ആക്കി....
"ചെമ്പല്ലി "....
എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യായിരിരുന്നു...ലോകം കീഴടക്കിയ അവസ്ഥ... ഞാൻ ഉറക്കെ ചിരിച്ചു.... പരിസര ബോധം നഷ്ടപ്പെട്ടപോലെ... വീട്ടിലെത്തി അന്ന് പിടിച്ച മീനുകളെ ഭാര്യക്ക് കൊടുക്കുമ്പോൾ യുദ്ധം ജയിച്ചുവന്ന ഒരു പടയാളിയുടെ മനോഭാവം ആയിരുന്നു എന്റെ മുഖത്ത് എന്ന് അവൾ ഇപ്പോളും ചിരിയോടെ പറയും
ഇന്ന് ഇതിപ്പോൾ എഴുതുമ്പോളും... എന്റെ കണ്ണുകൾ നിറഞ്ഞു അന്നത്തെ ആ നിമിഷം ഞാൻ ഓർത്തു...
ജീവിതത്തിൽ നമുക്ക് ദുഖിക്കാൻ ഒരുപാടു അവസരങ്ങൾ ഉണ്ടായാലും അതിന്റെയൊക്കെ പതിൻ മടങ്ങു സന്തോഷിക്കാൻ ദൈവം ഒരു നിമിഷം തരും....
"Keep your casting... A monister is waiting for you under the waves "
ശുഭം
-- By Bilal N