സഞ്ചരിക്കുന്ന ചിത്രശാല
ദുബായ് : “ കഴിഞ്ഞ ദിവസം ഒരു ഒഴിവുദിനം കിട്ടിയപ്പോൾ എമിരേറ്റ്സ് മാളിൽ വരെ ഒന്നുപോയി .. അപ്പോഴാണ് അവിചാരിതമായി ഒരു കൗതുക കാഴ്ച കാണാനിടയായത്.മാളിന് പിന്നിലുള്ള വിശാലമായ പുൽമൈതാനത്തിലൂടെ നടന്നു നീങ്ങിയപ്പോൾ ഒരു ഈന്തപ്പനയുടെ ചുവട്ടിൽ വലിയൊരു ആൾത്തിരക്ക്. ആകാംക്ഷ കൊണ്ട് ഞാനും അവിടെ എത്തി . ഒരു ക്യാൻവാസിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരയ്ക്കുന്ന ഒരു അപ്പൂപ്പൻ . തിരക്കൊഴിഞ്ഞപ്പോൾ ഞങ്ങൾ പരിചയപ്പെട്ടു . പേര് മുഹമ്മദ് ഹമീദുള്ള .. ദേശം ഉസ്ബകിസ്ഥാൻ .. പ്രായം …