എന്റെ ഓർമ്മകൾ
ഓർക്കുവാൻ ഇഷ്ടപ്പെടുന്ന ചില സമയങ്ങൾ നമുക്കെല്ലാവർക്കും ഉണ്ടാകും. അത്തരത്തിൽ ഒരു ചെറിയ ഓര്മയാണിത്. കുട്ടിക്കാലം മുതൽ അവധി ദിവസങ്ങളെ പ്രതീക്ഷിച്ചിരിക്കുന്നത് ആ ദിവസങ്ങളിൽ അമ്മ വീട്ടിലേക്ക് പോകാം എന്നള്ളുതുകൊണ്ടാണ്. കൊട്ടാരക്കരയിൽ നിന്നും ശനിയാഴ്‌ച രാവിന്റെ 8 മണിയുടെ ട്രെയിനിൽ ആവണീശ്വരത്തിലേക്ക് പോയാൽ പിന്നെ ഞായറാഴ്ച വൈകിട്ട് മണിയുടെ ട്രെയിനിലാണ് മടക്കം. കുന്നിക്കോട് നമ്മളെ കാത്തിരിക്കുന്നത് അമ്മ വീട്ടിന്റെ പരിസരത്തുള്ള തോടും വയലുകളും കളിസ്ഥലങ്ങളും ആണ്. എത്തിയാൽ ഉടൻ എന്തെങ്കിലും കഴിച്ചെന്നു വരുത്തി ഒരു തോർത്തും സംഘടിപ്പിച്ചു സ്വാമിക്കുഴി […]